എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിലെ ആദ്യ മെമു ഓടിത്തുടങ്ങി
എഡിറ്റര്‍
Sunday 18th March 2012 1:10pm

എറണാകുളം: കേരളത്തിലെ ആദ്യ മെമു തീവണ്ടി സര്‍വ്വീസ് ആരംഭിച്ചു. ഹ്രസ്വദൂര യാത്രക്കാര്‍ക്ക് അനുഗ്രഹമായ മെമു കൊച്ചിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫഌഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രി കെ.വി. തോമസ്, മന്ത്രിമാരായ കെ. ബാബു, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

എറണാകുളം-ആലപ്പുഴ-കൊല്ലം, എറണാകുളം-കോട്ടയം-കൊല്ലം സര്‍വീസുകളാണ് ആരംഭിച്ചിരിക്കുന്നത്. എട്ടു ബോഗികളും രണ്ട് എന്‍ജിനുകളുമാണു മെമു ട്രെയിനിനുള്ളത്.

2010 ലെ റെയില്‍വേ ബജറ്റിലെ വാഗ്ദാനമാണ് രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

Malayalam news

Kerala news in English

Advertisement