കലാലയനാളുകള്‍തൊട്ടേ വായനയും എഴുത്തും ഉള്‍ച്ചേര്‍ന്ന് കരുപ്പിടിപ്പിച്ച രാഷ്ട്രീയ വ്യക്തിത്വം. അതായിരുന്നു കെ.എസ് ബിമല്‍. പിന്നീടങ്ങോട്ട് ഓരോ നിമിഷവും ജനങ്ങള്‍ക്കിടയിലേക്ക്, വെള്ളത്തിലെ മീനെന്നപോലെ. നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും പര്യായമായി അവന്‍ വളര്‍ന്നു. കമ്മ്യൂണിസ്റ്റ് സ്വപ്‌നം നെഞ്ചേറ്റി പോരാട്ടത്തിന്റെയും സമരങ്ങളുടെയും സാഹസികവഴികളിലൂടെയുള്ള യാത്ര.

പി.എം ജയന്‍
രാഷ്ട്രീയക്കാരനായിരിക്കുമ്പോഴും അക്ഷരങ്ങളുടെ ഉറ്റതോഴനായ ബിമലെന്ന സുഹൃത്തിനെക്കുറിച്ച് എഴുതാന്‍ വാക്കുകള്‍ നിന്നുതരുന്നില്ല. അവനെന്നും അനായാസം ഉപയോഗിച്ചിരുന്ന അക്ഷരങ്ങളെല്ലാം മരണമൂകമായ ഏതോ അന്തരീക്ഷത്തില്‍ മനസ്സിന്റെ കോണിലെവിടെയോ പമ്മിപമ്മി ഒളിക്കാന്‍ ശ്രമിക്കുന്നു. എന്തെഴുതണം, എവിടെ തുടങ്ങണം എന്നറിയാതെ ഒന്നിനും പിടിതരുന്നില്ല…
ഭാഷയുടെ സൂക്ഷ്മശോകത്തിലെവിടെയോ വെച്ച് ഈ സാഹസത്തിന് പുറപ്പെടുമ്പോഴും കാതിലമര്‍ന്നു കേള്‍ക്കുന്നു, അവനുചുറ്റും സന്നാഹമായി കൂടിയിരുന്ന, അവനില്‍നിന്ന് ഊര്‍ജ്ജമേറ്റുവാങ്ങി പോരാട്ടത്തിനിറങ്ങിയ ആത്മമിത്രങ്ങളുടെ അമര്‍ത്തിപ്പിടിച്ച നിലവിളികള്‍. നിന്റെ മരണത്തിനു മുന്നില്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തവര്‍. മൗനികളായവര്‍. നീ അനാഥരാക്കിയ മക്കളും ഭാര്യയുമടക്കം നിരവധിപേര്‍.
പോരാട്ടാമനസ്സ് ഇത്തിരിയെങ്കിലും സൂക്ഷിക്കുന്ന മലയാളിയൗവനം ലോകത്തെ പല കോണിലിരുന്നും ബിമലിന്റെ ഓര്‍മകളില്‍ തപിക്കുമ്പോള്‍, മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ഒരിത്തിരി ഓര്‍മക്കുറിപ്പ് പകര്‍ത്താന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
കലാലയനാളുകള്‍തൊട്ടേ വായനയും എഴുത്തും ഉള്‍ച്ചേര്‍ന്ന് കരുപ്പിടിപ്പിച്ച രാഷ്ട്രീയ വ്യക്തിത്വം. അതായിരുന്നു കെ.എസ് ബിമല്‍. പിന്നീടങ്ങോട്ട് ഓരോ നിമിഷവും ജനങ്ങള്‍ക്കിടയിലേക്ക്, വെള്ളത്തിലെ മീനെന്നപോലെ. നിശ്ചയദാര്‍ഢ്യത്തിന്റെയും ധീരതയുടെയും പര്യായമായി അവന്‍ വളര്‍ന്നു. കമ്മ്യൂണിസ്റ്റ് സ്വപ്‌നം നെഞ്ചേറ്റി പോരാട്ടത്തിന്റെയും സമരങ്ങളുടെയും സാഹസികവഴികളിലൂടെയുള്ള യാത്ര.
പോരാട്ടവഴിയില്‍ ജ്യേഷ്ഠസഖാവിനെപ്പോലെ മനസ്സില്‍ കൊണ്ടുനടന്നിരുന്ന സഖാവ് ടി.പിയെന്ന വലിയ മനുഷ്യനെ മാതൃസംഘടനയുടെ ക്വട്ടേഷന്‍സംഘം വെട്ടിനുറുക്കിയത് മറ്റ് പല സഖാക്കളെയുംപോലെ ബിമലിനെയും തളര്‍ത്തിക്കളഞ്ഞു. ബിമലിന്റെ ശരീരത്തിലെ കാന്‍സര്‍സെല്ലുകളെ കൂടുതല്‍ വ്യാളീരൂപമാര്‍ജിപ്പിക്കാന്‍ ടി.പിയുടെ വേര്‍പാടും കാരണമായിരിക്കുമോ എന്നിപ്പോള്‍ സംശയിച്ചുപോകുന്നു.

എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗമെന്ന പദവിയിലേക്കും പാര്‍ട്ടിയുടെ വിവിധ ഭാരവാഹിത്വത്തിലേക്കും പടിപിടിയായി ഉയര്‍ന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ മുന്നേറ്റത്തിന്റെ പ്രതാപകാലത്ത് വൈദ്യുതി വില വര്‍ധനവിനെതിരെയും സ്വാശ്രയകോളജുകള്‍ക്കെതിരെയുമൊക്കെ കത്തിപ്പടര്‍ന്ന ബിമലിലെ സമരയൗവ്വനത്തിനുനേരെ പൊലീസ് അഴിച്ചുവിട്ട ക്രൂരമര്‍ദ്ദനത്തിന്റെ ചിത്രം മനസ്സിലുടക്കാത്തവര്‍ കുറവായിരിക്കും രാഷ്ട്രീയരംഗത്ത്.
പിന്നീട് സി.പി.ഐ.എമ്മിലെ വിഭായീഗതയുടെ ഇരയായി താഴേത്തട്ടില്‍ ഒതുക്കപ്പെട്ടപ്പോഴും തന്റെ രാഷ്ട്രീയ ഇടപെടലിന് അവധി കൊടുക്കാന്‍ തയ്യാറായില്ല. മുഴുവന്‍ സമയരാഷ്ട്രീയത്തില്‍ നിന്ന് മാറി സാര്‍ഗാത്മകലോകത്തേക്ക്, അധ്യാപകവൃത്തിയിലേക്ക് സജീവമായി ബിമല്‍. നാടകരംഗത്തും സാംസ്‌കാരികരംഗത്തും നിരവധി സംഭാവനകള്‍. ആനന്ദിന്റെ നോവലിനെ ആസ്പദമാക്കി രചിച്ച”ഗോവര്‍ധന്റെ യാത്രകള്‍” എന്ന നാടകത്തിന് ഫെയ്മ ദേശീയ അവാര്‍ഡും ലഭിച്ചു. എണ്ണമറ്റ നാടകങ്ങള്‍ പിന്നീടും അരങ്ങിലെത്തിച്ചു. സ്‌കൂള്‍ കലോത്സവങ്ങളില്‍ കുട്ടികളുടെ നാടകങ്ങള്‍ക്ക് സ്വന്തമായ ശൈലി നിര്‍മിച്ചെടുത്തു.
പോരാട്ടവഴിയില്‍ ജ്യേഷ്ഠസഖാവിനെപ്പോലെ മനസ്സില്‍ കൊണ്ടുനടന്നിരുന്ന സഖാവ് ടി.പിയെന്ന വലിയ മനുഷ്യനെ മാതൃസംഘടനയുടെ ക്വട്ടേഷന്‍സംഘം വെട്ടിനുറുക്കിയത് മറ്റ് പല സഖാക്കളെയുംപോലെ ബിമലിനെയും തളര്‍ത്തിക്കളഞ്ഞു. ബിമലിന്റെ ശരീരത്തിലെ കാന്‍സര്‍സെല്ലുകളെ കൂടുതല്‍ വ്യാളീരൂപമാര്‍ജിപ്പിക്കാന്‍ ടി.പിയുടെ വേര്‍പാടും കാരണമായിരിക്കുമോ എന്നിപ്പോള്‍ സംശയിച്ചുപോകുന്നു.
അടുത്ത പേജില്‍ തുടരുന്നു
ടി.പി വധത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ പരസ്യമായി ചോദ്യം ചെയ്തതോടെ പാര്‍ട്ടിക്ക് പുറത്തായി. ടി.പിയുടെ നഷ്ടം രണ്ടാംനിരയിലുള്ള ബിമലിനെപ്പോലുള്ള ശക്തനായ സഖാവിലൂടെ നികത്താമെന്ന് കരുതിയ സാധാരണ ജനത ഒത്തിരിയുണ്ടായിരുന്നു വിമതപക്ഷത്ത്. എന്നാല്‍ ആര്‍.എം.പിയില്‍ ലയിച്ചുചേരാതെ അതിന്റെ വളര്‍ച്ചയ്ക്ക് സാഹായകമേകുന്ന പുതിയൊരു സാംസ്‌കാരികരാഷ്ട്രീയ അന്വേഷണത്തില്‍ മുഴുകുകയായിരുന്നു ബിമല്‍.

അതിന്റെ ഭാഗമായിട്ടാണ് “ജനാധിപത്യവേദി”യും മാസ് എന്ന സംഘടനയുമൊക്കെ രൂപീകരിച്ചത്. വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇല്ലാതാകുന്ന ജനാധിപത്യ ഇടം തിരിച്ചുപിടിച്ച് പുതുതായി ഉയര്‍ന്നുവരുന്ന വ്യത്യസ്ത സമരങ്ങളെ എങ്ങനെ ഒരു കുടക്കീഴില്‍ അണിനിരത്താം എന്ന ചിന്തയുടെ ഭാഗമായി സൈദ്ധാന്തിക ചര്‍ച്ചകളടക്കം നിരവധി പരിപാടികള്‍ നടത്തി.
ടി.പിയെ വെട്ടിനുറുക്കിയാലും പോരാട്ടവഴിയില്‍ പിന്‍മടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ബിമലും കൂട്ടരും പിന്നീട് കാഴ്ചവെച്ച സാംസ്‌കാരിക ഇടപെടലുകള്‍. ഇത് സി.പി.ഐ.എമ്മിനെ ചെറിയതോതിലൊന്നുമല്ല പിടിച്ചുലച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ “ജനാധിപത്യവേദി”യെന്ന മുന്നേറ്റത്തിന് വേറിട്ട സമരവഴികള്‍ അടയാളപ്പെടുത്താനും കഴിഞ്ഞു.
2014 ഡിസംബര്‍ 23ന് രാത്രിയാണ് തൃശൂരില്‍നിന്ന് ഇറങ്ങുന്ന ബദല്‍മാധ്യമമായ “കേരളീയം” മാസികയുടെ ഓഫീസ് അര്‍ധരാത്രിയില്‍ പൊലീസ് റെയ്ഡ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റെയ്ഡ് ചെയ്ത പൊലീസ് അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജനകീയസമരങ്ങള്‍ക്കും പുതിയ രാഷ്ട്രീയ അന്വേഷണങ്ങള്‍ക്കും കരുത്ത് നല്‍കുന്ന തരത്തില്‍ കഴിഞ്ഞ 11 വര്‍ഷമായി പുറത്തിറങ്ങുന്ന പ്രസിദ്ധീകരണത്തിനുനേരെ ഭരണകൂടം നടത്തിയ അന്യായമായി ഇടപെടലില്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധമുയര്‍ന്നു.

രോഗം തിരിച്ചറിയുന്നതിന്റെ ഒരാഴ്ചമുമ്പ് വരെ രാഷ്ട്രീയസമരപോരാട്ടത്തില്‍ സജീവമായിരുന്നു സഖാവ്. ഏറ്റവുമൊടുവില്‍ സംഘാടനം നിര്‍വ്വഹിച്ച പരിപാടിക്ക് കാരണക്കാരനായത് ഈയുള്ളവനായിരുന്നു എന്നതിനാല്‍ അതുകൂടി പറഞ്ഞുകൊണ്ട് മുഴുമിപ്പിക്കാം.
2014 ഡിസംബര്‍ 23ന് രാത്രിയാണ് തൃശൂരില്‍നിന്ന് ഇറങ്ങുന്ന ബദല്‍മാധ്യമമായ “കേരളീയം” മാസികയുടെ ഓഫീസ് അര്‍ധരാത്രിയില്‍ പൊലീസ് റെയ്ഡ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റെയ്ഡ് ചെയ്ത പൊലീസ് അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജനകീയസമരങ്ങള്‍ക്കും പുതിയ രാഷ്ട്രീയ അന്വേഷണങ്ങള്‍ക്കും കരുത്ത് നല്‍കുന്ന തരത്തില്‍ കഴിഞ്ഞ 11 വര്‍ഷമായി പുറത്തിറങ്ങുന്ന പ്രസിദ്ധീകരണത്തിനുനേരെ ഭരണകൂടം നടത്തിയ അന്യായമായി ഇടപെടലില്‍ കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധമുയര്‍ന്നു.
തൃശൂരില്‍നിന്ന് കേരളീയം സംഘാടകരായ റോബിനും ശരത്തും വിളിച്ചുചോദിച്ചു കോഴിക്കോട് ഒരു പ്രതിഷേധപരിപാടി ഒരുക്കികൂടെ എന്ന്. ബദല്‍ മാധ്യമങ്ങള്‍ക്കു നേരെ മാവോയിസ്റ്റ് മുദ്രകുത്തി ഇല്ലാതാക്കാനുള്ള ഭരണകൂട നടപടിയില്‍ അസ്വസ്ഥരായ മാധ്യമപ്രവര്‍ത്തകരായ ഞാനും മുഹമ്മദ് സുഹൈലും(ഡൂള്‍ന്യൂസ്) പെട്ടെന്ന് തന്നെ തീരുമാനിച്ചു ജനാധിപത്യവേദിക്കാരോട് പറയാമെന്ന്.
അടുത്ത പേജില്‍ തുടരുന്നു
എന്നാല്‍ അന്ന് രാത്രി ബിമല്‍ വിളിക്കുന്നു, “നീയെന്തിനാണ് പഹയാ എന്റെ നമ്പറിട്ടത്. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍നിന്നടക്കം നിരവധിപേര്‍ വിളിച്ച് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായല്ലോ”.(തമാശരൂപത്തിലാണ് പറഞ്ഞതെങ്കിലും ആ സ്വരത്തില്‍ എന്തോ ഒരു പരിക്ഷീണത തോന്നിയിരുന്നു. എന്നാല്‍ കാന്‍സര്‍കോശങ്ങള്‍ സൃഷ്ടിച്ച അസ്വസ്ഥതകളും വേദനയും അവനെ മാനസികമായും ശാരീരികമായും തളര്‍ത്താന്‍ തുടങ്ങിയിട്ട് നാളുകളൊത്തിരിയായി എന്ന് പിന്നീടാണ് മനസ്സിലായത്).

രണ്ടാമതൊന്ന് ആലോചിക്കാതെ ബിമലിനെ ഫോണില്‍ വിളിച്ചപ്പോള്‍ നാളെത്തന്നെ നടത്താമെന്ന് അവന്‍ സമ്മതം മൂളിയത് ഞങ്ങളെ ആവേശഭരിതരാക്കി. ജനാധിപത്യവേദിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് ഒരു ദിവസംകൊണ്ട് നല്ലൊരു പരിപാടി പ്ലാന്‍ ചെയ്തു. അന്ന് ഫെയ്‌സ്ബുക്കില്‍ പരിപാടിയുടെ പോസ്റ്ററിട്ടപ്പോള്‍ ആരുടെയെങ്കിലും ഫോണ്‍നമ്പര്‍ കൊടുക്കണമല്ലോ എന്ന് കരുതി ബിമലിന്റെ നമ്പറായിരുന്നു കൊടുത്തത്.
എന്നാല്‍ അന്ന് രാത്രി ബിമല്‍ വിളിക്കുന്നു, “നീയെന്തിനാണ് പഹയാ എന്റെ നമ്പറിട്ടത്. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍നിന്നടക്കം നിരവധിപേര്‍ വിളിച്ച് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായല്ലോ”.(തമാശരൂപത്തിലാണ് പറഞ്ഞതെങ്കിലും ആ സ്വരത്തില്‍ എന്തോ ഒരു പരിക്ഷീണത തോന്നിയിരുന്നു. എന്നാല്‍ കാന്‍സര്‍കോശങ്ങള്‍ സൃഷ്ടിച്ച അസ്വസ്ഥതകളും വേദനയും അവനെ മാനസികമായും ശാരീരികമായും തളര്‍ത്താന്‍ തുടങ്ങിയിട്ട് നാളുകളൊത്തിരിയായി എന്ന് പിന്നീടാണ് മനസ്സിലായത്).
പിറ്റേന്ന് പരിപാടി തുടങ്ങുന്നതിന് മുമ്പേതന്നെ മുഖ്യാതിഥി എന്‍.പി രാജേന്ദ്രന്‍ അടക്കം നിരവധി പേര്‍ കിഡ്‌സണ്‍ കോര്‍ണറില്‍ എത്തിയപ്പോള്‍ ബിമലിനെ കണ്ടില്ല. കുട്ടികളുടെ നാടക റിഹേഴ്‌സല്‍ ഉള്ളതിനാല്‍ ബിമല്‍ ഉഴപ്പിയേക്കുമെന്നും നീ ഒന്നുകൂടി വിളിക്കണമെന്നും സുഹൃത്ത് ലാല്‍കിഷോര്‍ പറഞ്ഞതുപ്രകാരം ഞാനവനെ വിളിച്ചു. ഫോണ്‍ റിങ് ചെയ്തുകൊണ്ടിരിക്കെ അതാ ബിമല്‍ സ്വത:സിദ്ധമായ പുഞ്ചിരിയുമായി മുന്നില്‍ നില്‍ക്കുന്നു.
പിന്നീട് ലോകത്തെവിടെയും ലഭ്യമാകാവുന്ന മെച്ചപ്പെട്ട ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ നടത്തിയ അക്ഷീണ പ്രവര്‍ത്തനം. ഒടുക്കം മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഏവരുമിപ്പോള്‍ സ്വീകരിക്കേണ്ടിവന്നു. കോഴിക്കോട് ബിമലും കൂട്ടുകാരും ഒരുക്കിയ അവസാനത്തെ പരിപാടിയില്‍ എന്‍.പി രാജേന്ദ്രന്‍ നടത്തിയ വിമര്‍ശനം മുന്‍നിര്‍ത്തി രാത്രിയില്‍ ചാനലില്‍ വലിയ ചര്‍ച്ചായാകുകപോലും ചെയ്തു.

അപ്പോഴും ബിമല്‍ വല്ലാതെ ക്ഷീണിതനായിരുന്നു. ചോദിച്ചപ്പോള്‍ പറഞ്ഞത് സ്‌കൂള്‍ നാടകോത്സവത്തിന്റെ തിരക്കും ഉറക്കില്ലായ്മയുമായിരുന്നു എന്നാണ്. അന്നവിടെ സംസാരിച്ച ബിമല്‍ പരിപാടി തീരുന്നതിനുമുമ്പേ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ മാസിന്റെ ഓഫീസില്‍ വിശ്രമിക്കാന്‍ പോയി. ദിവസങ്ങള്‍ക്കകം രോഗം സ്ഥിരീകരിക്കുമ്പോള്‍ മരണദൂതനായ കാന്‍സര്‍ അവസാന സ്റ്റേജിലെത്തിയിരുന്നു.
പിന്നീട് ലോകത്തെവിടെയും ലഭ്യമാകാവുന്ന മെച്ചപ്പെട്ട ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ നടത്തിയ അക്ഷീണ പ്രവര്‍ത്തനം. ഒടുക്കം മരണമെന്ന യാഥാര്‍ത്ഥ്യത്തെ ഏവരുമിപ്പോള്‍ സ്വീകരിക്കേണ്ടിവന്നു. കോഴിക്കോട് ബിമലും കൂട്ടുകാരും ഒരുക്കിയ അവസാനത്തെ പരിപാടിയില്‍ എന്‍.പി രാജേന്ദ്രന്‍ നടത്തിയ വിമര്‍ശനം മുന്‍നിര്‍ത്തി രാത്രിയില്‍ ചാനലില്‍ വലിയ ചര്‍ച്ചായാകുകപോലും ചെയ്തു.
ഭരണകൂട ഭീകരതക്കെതിരെയും കേരളത്തില്‍ ഉയര്‍ന്നുവരുന്ന വിവിധ സമരങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനെക്കുറിച്ചും നിരന്തരം സംസാരിക്കാറുണ്ട് ബിമല്‍. അതിന്റെ ഭാഗമായിത്തന്നെയായിരുന്നു കേരളീയം റെയ്ഡില്‍ സഖാവ് എടുത്തുചാടി നിലപാടെടുത്തതും പരിപാടി സംഘടിപ്പിച്ചതും.
ഇനി അന്താരാഷ്ട്ര നാടകോത്സവത്തില്‍ വേദികളില്‍ നിന്ന് വേദികളിലേക്ക് കിതച്ചുപായാന്‍ ഒപ്പം ബിമലുണ്ടാകില്ല. സ്‌കൂള്‍ കുട്ടികള്‍ക്ക് നാടകമൊരുക്കാന്‍ ഉറക്കമൊഴിഞ്ഞുണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അധ്യാപകനുണ്ടാവില്ല. സാമൂഹ്യവിഷയത്തില്‍ ആരെയും കാത്തുനില്‍ക്കാതെ സമരരൂപങ്ങള്‍ ആസൂത്രണം ചെയ്യാനും അവനുണ്ടാകില്ല…എങ്കിലും പോരാട്ടവീര്യത്തിന്റെ യുദ്ധസ്‌നേഹസ്മരണകള്‍ക്ക് തീ കൊളുത്താന്‍ നിന്റെ സ്വന്തം സൗഹൃദവലയം തളര്‍ന്നുപോകാതെ ഇവിടെയുണ്ട്.

ഒപ്പം നിന്റെ ജ്വലിക്കുന്ന കണ്ണുകള്‍ അണയാതെ ഈ ഭൂമുഖത്തുണ്ടല്ലോ എന്ന പ്രതീക്ഷയും. ആത്മമിത്രങ്ങളെ മരണം തട്ടിയെടുക്കുമ്പോള്‍ കുഴിമാടത്തിനരികിലിരുന്ന് മുഷ്ടി ഉയരത്തിലേക്കുയര്‍ത്തി ചങ്കുപൊട്ടിക്കൊണ്ട് എത്രയോ തവണ ഉയര്‍ത്തിയ മുദ്രാവാക്യം..”ഇല്ലയില്ല മരിക്കുന്നില്ല, ജീവിക്കുന്നൂ ഞങ്ങളിലൂടെ…”അതുതന്നെയാണ് സഖാവേ നിന്റെ അനശ്വരതയ്ക്കായി ഞങ്ങള്‍ക്കും പറയാനുള്ളത്. റെഡ്‌സല്യൂട് സഖാവേ..വിട