തോന്നുമ്പോ തോന്നുമ്പോ പോവാന്‍ പാകിസ്ഥാന്‍ എന്റെ അമ്മായീടെ വീടല്ല; മേ ഹൂം മൂസ സ്‌നീക്ക് പീക്ക്
Film News
തോന്നുമ്പോ തോന്നുമ്പോ പോവാന്‍ പാകിസ്ഥാന്‍ എന്റെ അമ്മായീടെ വീടല്ല; മേ ഹൂം മൂസ സ്‌നീക്ക് പീക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th September 2022, 11:47 pm

റിലീസിന് മണിക്കൂറുകള്‍ ശേഷിക്കെ മേ ഹൂം മൂസയുടെ സ്‌നീക്ക് പീക്ക് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. 38 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള സ്‌നീക്ക് പീക്കില്‍ സുരേഷ് ഗോപിയും സൈജു കുറുപ്പുമാണ് എത്തിയിരിക്കുന്നത്.

കാശ് കിട്ടിയാല്‍ തിരിച്ച് പാകിസ്ഥാനിലേക്ക് പോകുമോയെന്ന് സൈജു കുറുപ്പ് ചോദിക്കുന്നതും തോന്നുമ്പോ തോന്നുമ്പോ പേവാന്‍ അതെന്റെ അമ്മായീടെ വീടല്ലെന്നും സുരേഷ് ഗോപി തിരിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. ഈ സമയം പൂനം പജ്വയുടെ കഥാപാത്രത്തെ കണ്ടിട്ട് പൈസ കിട്ടിയാല്‍ ഇവിടുന്ന് പോവാം, പക്ഷേ ഈ നാട് വിട്ട് പോവില്ലെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

ജിക്കു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ പ്രേക്ഷകരുടെ അഭിപ്രായത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും സിനിമ കാണണമെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥാപാത്രമായിരിക്കും മൂസയെന്ന് സംവിധായകനായ ജിബു ജേക്കബ് പറയുന്നു.

വലിയ മുതല്‍ മുടക്കില്‍ എത്തുന്ന ചിത്രം ഇന്ത്യയിലെ വ്യത്യസ്ത ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പൂനം പജ്വാ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരീഷ്‌കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, മിഥുന്‍ രമേശ്, ശരണ്‍, ശ്രിന്ദാ, ശശാങ്കന്‍ മയ്യനാട് എന്നിവരും പ്രധാന താരങ്ങളാണ്.

Content Highlight: mei hoom moosa sneak peak