എഡിറ്റര്‍
എഡിറ്റര്‍
മേഘ്‌നയുടെ ശബ്ദം ഇനി മലയാളത്തിലും
എഡിറ്റര്‍
Tuesday 2nd October 2012 10:32am

‘ബ്യൂട്ടിഫുളി’ലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയയായ താരമാണ് മേഘ്‌ന രാജ്. പക്ഷേ, ബാഗ്ലൂരുകാരിയായ മേഘ്‌ന ഇതുവരെ മലയാളത്തില്‍ ഡബ്ബിങിലേക്ക് കടന്നിരുന്നില്ല. എന്നാല്‍ വി.കെ പ്രകാശ് ചിത്രമായ ‘പോപ്പിന്‍സി’ല്‍ മേഘ്‌ന തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കാന്‍ ഒരുങ്ങുകയാണ്.

Ads By Google

എന്നാല്‍ ഇവിടെ എടുത്ത് പറയേണ്ട ഒരു കാര്യം കൂടിയുണ്ട്. പോപ്പിന്‍സ് മലയാള ചിത്രമാണ്. പക്ഷേ, മേഘ്‌ന ചെയ്യുന്ന കഥാപാത്രം തമിഴാണ്. അതുകൊണ്ടുതന്നെ ഡബ്ബ് ചെയ്യേണ്ട ലൈന്‍സ് തമിഴാണ്.

വി.കെ പ്രകാശിന്റെ കന്നഡ ചിത്രമായ ‘അയ്തു ഓന്ഡില അയ്തു’വിന്റെ മലയാളമാണ് പോപ്പിന്‍സ്. ജയസൂര്യയാണ് മേഘ്‌നയുടെ ജോഡി.

പുതുതായി കല്യാണം കഴിച്ച കുഴപ്പംപിടിച്ച തമിഴ് ദമ്പതികളുടെ കഥയാണിത്. വൃത്തിയില്ലാതെ വസ്ത്രം ധരിക്കുകയും വിരൂപിയായി നടക്കുകയും ചെയ്യുന്ന തമിഴ് ഭാര്യയായിട്ടാണ് മേഘ്‌ന ഈ ചിത്രത്തില്‍ വേഷമിടുന്നത്.  അധികം താമസിയാതെ തന്നെ മലയാളത്തില്‍ ഡബ്ബ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേഘ്‌ന പറഞ്ഞു.

Advertisement