നടി മേഘ്‌നാ രാജിന് കുഞ്ഞുപിറന്നു
Indian Cinema
നടി മേഘ്‌നാ രാജിന് കുഞ്ഞുപിറന്നു
ന്യൂസ് ഡെസ്‌ക്
Thursday, 22nd October 2020, 2:15 pm

നടി മേഘ്‌നാ രാജിന് കുഞ്ഞുപിറന്നു. അന്തരിച്ച നടന്‍ ചിരജ്ഞീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ് സര്‍ജയാണ് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

കുഞ്ഞുമായി നില്‍ക്കുന്ന ധ്രുവ് സര്‍ജയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് 36കാരനായ ചിരജ്ഞീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. മേഘ്‌ന അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു ചിരജ്ഞീവി വിടവാങ്ങിയത്.

കുടുംബത്തിലേക്ക് കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള ആഘോഷത്തിനിടെയായിരുന്നു ചിരജ്ഞീവി സര്‍ജയുടെ വിയോഗം. ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ മാറിനിന്ന മേഘ്ന രാജ് ഏറെ നാളുകള്‍ക്ക് ശേഷം ചിരഞ്ജീവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ട്വിറ്ററില്‍ എഴുതിയിരുന്നു.

കുഞ്ഞിലൂടെ ചീരുവിനെ തിരികെയെത്തിക്കുകയാണെന്നും ചീരുവിന്റെ ചിരി കാണാന്‍ ഇനിയും തനിക്ക് കാത്തിരിക്കാന്‍ ക്ഷമയില്ലെന്നുമായിരുന്നു താരം കുറിച്ചത്.

കഴിഞ്ഞ ദിവസം വലിയ ആഘോഷമായാണ് മേഘനയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സര്‍ജ കുടുംബം നടത്തിയത്. എല്ലാത്തിനും മുന്‍കൈ എടുത്ത് മുന്നില്‍ നിന്നത് ധ്രുവ് സര്‍ജയായിരുന്നു.

സഹോദരങ്ങള്‍ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവീന്റെ വിയോഗത്തില്‍ നിന്നും ധ്രുവ് മുക്തനായിട്ടില്ല. എങ്കിലും മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയാണ് ധ്രുവ്.

ഇതിനിടെ മേഘ്ന ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നതുള്‍പ്പെടെ അനേകം വാര്‍ത്തകള്‍ പല യൂട്യൂബ് വീഡീയോകളിലൂടെ ഉള്‍പ്പെടെ പുറത്തു വന്നിരുന്നു. ഇതിലും താരം വിശദീകരണം നല്‍കിയിരുന്നു.

View this post on Instagram

@shalinismakeupprofile @makeover_by_raghu_nagaraj_n @classycaptures_official

A post shared by Meghana Raj Sarja (@megsraj) on

” നിങ്ങളോട് സംസാരിച്ചിട്ട് ഒരുപാടായി. പെട്ടെന്ന് തന്നെ ഞാന്‍ നിങ്ങളോട് സംസാരിക്കും. അതുവരെ കാഴ്ച്ചക്കാരെ കിട്ടാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകള്‍ക്ക് ദയവായി നിങ്ങള്‍ ചെവികൊടുക്കരുത്. എന്നെകുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ ഞാന്‍ നേരിട്ട് പങ്കുവെക്കുന്നതായിരിക്കും’, എന്നായിരുന്നു മേഘ്‌ന അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Meghana Raj Blessed with Baby Boy