മേഘാലയ ഖനിയപകടം: ഒരു മൃതദേഹം കൂടി പുറത്തെത്തിച്ചു; മരിച്ചത് അസം സ്വദേശി
national news
മേഘാലയ ഖനിയപകടം: ഒരു മൃതദേഹം കൂടി പുറത്തെത്തിച്ചു; മരിച്ചത് അസം സ്വദേശി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th January 2019, 2:29 pm

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയയിലെ അനധികൃത ഖനിയില്‍ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി പുറത്തെടുത്തു. നാവിക സേനയിലെ രക്ഷാപ്രവര്‍ത്തകരാണ് 335 അടി താഴ്ച്ചയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്ന രണ്ടാമത്തെ മൃതദേഹമാണിത്. ഒരു മാസം മുമ്പാണ് ഖനിയപകടം ഉണ്ടായത്.

ALSO READ: ആര്‍.എസ്.എസ് ആസ്ഥാനത്ത് എത്തി ഹെഡ്‌ഗേവര്‍ ഇന്ത്യയുടെ മഹത് പുത്രനെന്ന് പ്രസംഗിച്ചതിനാണ് പ്രണബ് മുഖര്‍ജിക്ക് ഭാരത രത്‌ന നല്‍കിയത്: ജെ.ഡി.എസ് നേതാവ്

മൃതദേഹം അസം സ്വദേശി ഹുസൈനിന്റേതാണെന്ന് ഈസ്റ്റ് ജയന്തിയ ഡെപ്യൂട്ടി കമ്മീഷണര്‍ ഫെഡറിക് പറഞ്ഞു. ശരീരം ഹുസൈനിന്റെ ഭാര്യയും അമ്മയും തിരിച്ചറിഞ്ഞെന്നും മൃതശരീരം കുടുംബത്തിന് കൈമാറുമെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

പതിമൂന്ന് തൊഴിലാളികളാണ് ഖനിയില്‍ കുടുങ്ങിയിരിക്കുന്നത്. ഇവരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭ്യമല്ല. ഡിസംബര്‍ 13ന് ആയിരുന്നു അപകടം നടന്നത്. 2014 ഏപ്രിലില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ മേഘാലയയിലെ അനധികൃത ഖനികളുട പ്രവര്‍ത്തനം നിരോധിച്ചിരുന്നു. ഇതിന് ശേഷവും പ്രവര്‍ത്തിച്ച ഏറ്റവും വലിയ ഖനികളിലൊന്നിലാണ് അപകടം ഉണ്ടായത്.