[]ഓട്ടവ: കനേഡിയന്‍ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്റെ ബ്ലാക്‌ബെറി ഹൈദരാബാദുകാരനായ പ്രേം വട്‌സ സ്വന്തമാക്കുന്നു. 470 കോടി യു.എസ്. ഡോളറിനാണ് ബ്ലാക്ക് ബെറിയെ പ്രേം വത്സ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു.
നവംബര്‍ നാലോടെ ഓഹരികള്‍ പൂര്‍ണമായി കൈമാറും. ബ്ലാക്‌ബെറിയുടെ 10 ശതമാനം ഓഹരി നിലവില്‍ ഫെയര്‍ഫാക്‌സിന് സ്വന്തമാണ്.
സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മത്സരത്തില്‍ പിന്നോട്ടായ കമ്പനി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കൈമാറ്റം.
ഈ വര്‍ഷം പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബ്ലാക്‌ബെറിയുടെ പുതിയ മോഡലുകള്‍ക്ക് കാര്യമായ തരംഗം സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 40 ശതമാനം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ബ്ലാക്‌ബെറി ഇന്ത്യക്കാരന്റെ കൈകളിലെത്തുന്നത്.
1950ല്‍ ജനിച്ച പ്രേം വാട്‌സ ചെന്നൈ ഐ.ഐ.ടിയില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിങ് പഠിച്ച് 1972ലാണ് കാനഡയിലെത്തുന്നത്.
ഫെയര്‍ഫാക്‌സിന് ഇപ്പോള്‍ ബ്ലാക്ക്‌ബെറിയില്‍ 10 ശതമാനം ഓഹരിയുണ്ട്. ബാക്കി ഷെയറിന് ഒന്നിന് ഒന്‍പത് ഡോളര്‍ പ്രകാരമാണ് വില്പന. നവംബര്‍ നാലോടെ ഔപചാരികമായ ഓഹരികൈമാറ്റം പൂര്‍ത്തിയാകും.
