എഡിറ്റര്‍
എഡിറ്റര്‍
ലാലേട്ടനൊപ്പം അഭിനയിക്കുന്നതില്‍ ഏറെ സന്തോഷം: മീരാ നന്ദന്‍
എഡിറ്റര്‍
Monday 29th October 2012 12:34pm

ലോക്പാല്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മലയാളത്തിന്റെ സ്വന്തം മീരാനന്ദന്‍. വനിതാ മാധ്യമപ്രവര്‍ത്തകയാണ് ചിത്രത്തില്‍ എത്തുന്നതെന്നതും അത് തന്നെ ലാലേട്ടന്റെ കൂടെയാണെന്നതും ഇരട്ടി മധുരം തരുന്നെന്നും മീര പറഞ്ഞു.

ലാലേട്ടനൊപ്പം ആദ്യ സിനിമയാണ്. നായിക അല്ലെങ്കില്‍ കൂടി വളരെ പ്രധാനപ്പെട്ട റോളാണ്. ന്യൂസ് റിപ്പോര്‍ട്ടറുടെ ക്യാരക്ടറാണ്. ലാലേട്ടന്റെ കൂടെ നേരത്തെ സ്റ്റേജ് ഷോകളൊക്കെ ചെയ്തിട്ടുണ്ട്.

Ads By Google

യു.കെയില്‍ ഒരു ഷോയില്‍ ഒരുമിച്ച് സ്‌കിറ്റൊക്കെ ചെയ്തിരുന്നു. അതിന്റെ ചെറിയ പരിചയമുണ്ട് അദ്ദേഹവുമായി. പക്ഷേ ആദ്യമായിട്ട് കൂടെ അഭിനയിക്കുന്നതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് ഭയങ്കരമായിട്ടുണ്ടായിരുന്നു.

സ്‌ക്രീന്‍ ഷെയര്‍ ചെയ്യുമ്പോള്‍ നമ്മുടെ അഭിനയം മോശമാകരുതെന്ന രീതിയില്‍കൂടുതല്‍ ശ്രദ്ധിക്കുമ്പോഴുള്ള വ്യത്യാസവുമുണ്ടായിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. കൂടെ അഭിനയിക്കുന്നവരെ വളരെ കംഫര്‍ട്ടബിള്‍ ആക്കാറുണ്ട് അദ്ദേഹം.

ലോക്പാല്‍ പോലൊരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷമുണ്ട്. എല്ലാ സിനിമകളും ശ്രദ്ധിക്കപ്പെടണം എന്ന് കരുതിയാണ് ചെയ്യാറ്. പക്ഷേ ചിലത് ശ്രദ്ധിക്കപ്പെടും.

ചില സിനിമകളില്‍ അവസരം വരും നമ്മള്‍ ആ അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് കേള്‍ക്കുക ആ റോളില്‍ മറ്റേതെങ്കിലും താരം സെലക്ട് ചെയ്ത് കഴിഞ്ഞെന്ന്. അപ്പോള്‍ വിഷമം തോന്നും. എന്നാല്‍ ഇപ്പോള്‍ അതൊന്നും വലിയ വിഷയമല്ലാതായി മാറിയെന്നും മീര പറയുന്നു.

Advertisement