തൃശൂര്‍: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള കാര്‍ഷിക സര്‍വകലാശാലയിലെ പരിപാടിയില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്ക്. ഈ മാസം 26ന് നടക്കുന്ന സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും വിലക്ക് ഉണ്ട്.
അതേസമയം രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണ് മാധ്യമങ്ങളെ വിലക്കിയതെന്നാണ് കാര്‍ഷിക സര്‍വകലാശാല നല്‍കുന്ന വിശദീകരണം. നിശ്ചിത എണ്ണം മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പ്രവേശനം ഉള്ളു. പത്ര-ദൃശ്യമാധ്യമങ്ങളിലടക്കം 25 മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ എന്നും സര്‍വകലാശാല അധികൃതര്‍ പ്രതികരിച്ചു.
ഭാരതാംബ വിഷയത്തിന് ശേഷം കൃഷി മന്ത്രി പി. പ്രസാദും ഗവര്‍ണറും ഒരുമിച്ച് പങ്കടുക്കുന്ന ചടങ്ങാണിത്. റവന്യു മന്ത്രി കെ. രാജനും ചടങ്ങില്‍ സന്നിഹിതനാകും. ഈ മാസം 26ന് രണ്ട് മണിക്ക് തൃശൂര്‍ പൂഴക്കല്‍ ഹയാത്ത് റീജന്‍സിയില്‍ വെച്ചാണ് ബിരുദദാനച്ചടങ്ങ്.
Content Highlight: Media banned from Governor’s event in Thrissur