'ഇത് ബി.ജെ.പി വിമുക്ത ഇന്ത്യ സാധ്യമാക്കാനുള്ള സമയം'; മോദിയുടേയും അമിത്ഷായുടെയും ഹിന്ദുത്വ അജണ്ട അധിക കാലം നടപ്പിലാവില്ലെന്ന് മേധാ പട്കര്‍
national news
'ഇത് ബി.ജെ.പി വിമുക്ത ഇന്ത്യ സാധ്യമാക്കാനുള്ള സമയം'; മോദിയുടേയും അമിത്ഷായുടെയും ഹിന്ദുത്വ അജണ്ട അധിക കാലം നടപ്പിലാവില്ലെന്ന് മേധാ പട്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2020, 12:07 pm

ഹൈദരബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ട ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍.

രാജ്യത്തെ വിഭജിച്ച് ഭരിച്ച് ഹിന്ദുത്വ രാഷ്ട്രമാക്കി തീര്‍ക്കുക എന്നതാണ് മോദിയുടെയും ഷായുടേയും അടിസ്ഥാന ആശയമെന്നും അതിന്റെ ഭാഗമായുള്ള വിഭജനം ആരംഭിച്ചെന്നും മേധാ പട്കര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത് പോലെയുള്ള അപകടം നിറഞ്ഞ കാര്യങ്ങള്‍ നടക്കുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ രാജ്യം സ്വതന്ത്ര്യമായി നിലനില്‍ക്കില്ല. ഇത് നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കുന്നതിനും ബി.ജെ.പി വിമുക്തമാക്കുന്നതിനുമുള്ള സമയാണെന്നും മേധാ പട്കര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി. എന്‍.പി.ആര്‍ എന്നിവ ജനാധിപത്യ വിരുദ്ധവും ജനവിരുദ്ധവുമാണെന്നും മേധാ പട്കര്‍ പറഞ്ഞു. പൗരത്വ നിയമം പാവങ്ങളെയാണ് ബാധിക്കുക. അത് രാജ്യത്തിന്റെ മതേതരത്വ സ്വഭാവത്തെയാണ് ബാധിക്കുകയെന്നും അവര്‍ പറഞ്ഞു.