ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
world
കശ്മീര്‍ അടക്കമുള്ള ഇന്ത്യാ-പാകിസ്താന്‍ തര്‍ക്കവിഷയങ്ങളെ ചര്‍ച്ചകളിലൂടെ പരിഹരിക്കാം; പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍
ന്യൂസ് ഡെസ്‌ക്
Tuesday 17th April 2018 9:16am

 

ഇസ്‌ലാമാബാദ്: കശ്മീര്‍ അടക്കമുള്ള ഇന്ത്യാ-പാകിസ്താന്‍ തര്‍ക്കവിഷയങ്ങളെ സമഗ്രവും അര്‍ഥവത്തായതുമായ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാമെന്ന് പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവെദ് ബജ്‌വ. കാകുലിലെ പാകിസ്താന്‍ മിലിട്ടറി അകാദമിയില്‍ വച്ചു നടന്ന പാസിങ്-ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താന്‍ സായുധ സേനയുടെ മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐ.എസ്.പി.ആര്‍) ആണ് ബജ്‌വയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘മുഖ്യ തര്‍ക്ക വിഷയമായ കാശ്മീര്‍ ഉള്‍പ്പടെയുള്ള പാക്-ഇന്ത്യ തര്‍ക്കങ്ങള്‍ സമഗ്രവും അര്‍ഥവത്തായതുമായ ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹാരിക്കാമെന്ന് ഞങ്ങള്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നു’, ബജ്‌വ പറഞ്ഞു.


Also Read: സിറിയന്‍ രാസായുധാക്രമണം: അന്താരാഷ്ട്ര രാസായുധ പരിശോധനാ സംഘത്തിന് റഷ്യ അനുമതി നല്‍കി


‘ഇത്തരം ചര്‍ച്ചകള്‍ ഇരുകൂട്ടര്‍ക്കും അനുകൂലമായില്ലെങ്കിലും മേഖലയില്‍ സമാധാനം പുലര്‍ത്തുന്നതില്‍ അനിവാര്യമായ മുന്‍കരുതലായിരിക്കും. സമത്വത്തിന്റെയും അന്തസ്സിന്റയും ബഹുമാനത്തിന്റയും അടിസ്ഥാനത്തില്‍ പാകിസ്താന്‍ ഇത്തരം സമാധാന ചര്‍ച്ചകളോട് പ്രതിജ്ഞാബദ്ധരാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ സമാധാനപ്രിയരാണെന്നും എല്ലാ രാജ്യങ്ങളോടും സമാധാനപരമായ ബന്ധങ്ങള്‍ പുലര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നും ജനറല്‍ ബജ്‌വ പറഞ്ഞു.

‘സമാധാനം പുലര്‍ത്താനുള്ള ആഗ്രഹത്തെ ബലഹീനതയുടെ ലക്ഷണമായി കണക്കാക്കരുത്, ഭീഷണികളെ നേരിടാന്‍ നമ്മുടെ സൈന്യം എപ്പോഴും സന്നദ്ധരാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക് ‘സ്വയം നിര്‍ണ്ണയത്തിനുള്ള അടിസ്ഥാന അവകാശം’ നല്‍കുന്നതിനെ രാഷ്ട്രീയമായും ധാര്‍മികമായും പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Watch DoolNews Video:

Advertisement