മീടു ആരോപണം; ഓസ്‌ട്രേലിയന്‍ പ്രതിപക്ഷ നേതാവ് രാജിവെച്ചു
World News
മീടു ആരോപണം; ഓസ്‌ട്രേലിയന്‍ പ്രതിപക്ഷ നേതാവ് രാജിവെച്ചു
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 10:28 am

സിഡ്‌നി: ഓസ്‌ട്രേലിയന്‍ പ്രതിപക്ഷ നേതാവ് ലൂക്ക് ഫോളി മീടു ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചു. ഓസ്‌ട്രേലിയയിലെ ഒരു മാധ്യമപ്രവര്‍ത്തകയാണ് ഫോളിയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന ആരോപണവുമായി രംഗത്ത് എത്തിയത്.

ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനിലെ മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പ്രതിപക്ഷ നേതാവും ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് ലേബര്‍ പാര്‍ട്ടി നേതാവുമായ ലൂക്ക് ഫോളി നിഷേധിച്ചിട്ടുണ്ട്.എങ്കിലും പാര്‍ട്ടി നേതൃസ്ഥാനം രാജിവെക്കുന്നതായി ഫോളി പ്രഖ്യാപിച്ചു.

ALSO READ: ലോകകപ്പ് തൊട്ടടുത്ത്; ദുരന്തമുഖത്ത് നിന്ന് കരകയറാനാകാതെ ഓസീസ്

2016ല്‍ സിഡ്‌നിയില്‍ നടന്ന ക്രിസ്മസ് ആഘോഷവേളയിലാണ് ഫോളി തങ്ങളുടെ ഒരു മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്നാണ് എ.ബി.സി. ചാനല്‍ പുറത്ത് വിട്ടത്.

അതേസമയം തനിക്കെതിരെ ഉന്നയിക്കപ്പെട്ട അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ലൂക്ക് വ്യക്തമാക്കി.