വെജിറ്റേറിയന്‍സിന് മക് വീഗന്‍ നഗ്ഗെറ്റ്‌സുമായി മക് ഡൊണാള്‍ഡ്
Delicious
വെജിറ്റേറിയന്‍സിന് മക് വീഗന്‍ നഗ്ഗെറ്റ്‌സുമായി മക് ഡൊണാള്‍ഡ്
ന്യൂസ് ഡെസ്‌ക്
Friday, 22nd March 2019, 6:11 pm

സസ്യാഹാരികള്‍ക്കായി മക് ഡൊണാള്‍ഡിന്റെ നഗ്ഗെറ്റ്‌സ്. ഉരുളക്കിഴങ്ങ്,കടല,ഉള്ളി,ചോളം എന്നിവയാണ് മക് വീഗന്‍ നഗ്ഗെറ്റ്‌സിന്റെ പ്രധാന ചേരുവ. ഇത് റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് പൊരിച്ചെടുക്കുന്നതാണിത്.

കാഴ്ച്ചയിലും രുചിയിലും ചിക്കന്‍ നഗ്ഗെറ്റ്‌സായി തോന്നുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു.നേരത്തെ സോയാബീന്‍ സോസ് ഉപയോഗിച്ചുള്ള ബര്‍ഗര്‍,മക് ഫലാഫല്‍ എന്ന വിഭവങ്ങളും മക്‌ഡൊണാള്‍ഡ് വിപണിയിലിറക്കിയിരുന്നു.

ചുവന്ന പെസ്റ്റോ,മധുരമുള്ള ചോളം,ബ്രെഡ് എന്നിവയാണ് ഈ വിഭവങ്ങളിലെ ചേരുവകള്‍. സമീപകാലത്തായി സസ്യഭുക്കുകളുടെ എണ്ണത്തിലുള്ള ക്രമാതീതമായ വര്‍ധനവാണ് കമ്പനിയെ പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിച്ചത്.