സമയമെത്തുമ്പോള്‍ ഞാന്‍ ബുദ്ധമതം സ്വീകരിക്കും- മായാവതി
India
സമയമെത്തുമ്പോള്‍ ഞാന്‍ ബുദ്ധമതം സ്വീകരിക്കും- മായാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2019, 12:12 am

ശരിയായ സമയത്ത് താന്‍ ബുദ്ധമതം സ്വീകരിക്കമെന്ന് ബി.എസ്.പി നേതാവ് മായാവതി. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു മായാവതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അംബ്ദേകര്‍ അദ്ദേഹത്തിന്റെ മരണത്തിനു മുമ്പ് ബുദ്ധമതത്തിലേക്ക് മാറിയിരുന്നു. ഞാനും ഇതേ മാര്‍ഗം സ്വീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. ഉചിതമായ സമയത്ത് ഞാനും ബുദ്ധമതം സ്വീകരിക്കും. എന്നോടൊപ്പം വലിയൊരു സംഘം ജനങ്ങളും ബുദ്ധമതം സ്വീകരിക്കും. അംബ്ദേക്കറുടെ ബുദ്ധമത സ്വീകരണം ചര്‍ച്ചയായവേളയിലാണ് മായാവതിയുടെ പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍