മായാനദി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു
Movie Day
മായാനദി ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th June 2018, 11:14 pm

ആഷിഖ് അബു സംവിധാനം ചെയ്ത “മായാനദി” ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. “ലവ് യു സോണിയോ” ചിത്രത്തിന്റെ സംവിധായകനായ ജോ രാജനാണ് ഹിന്ദിയില്‍ സംവിധാനം ചെയ്യുക.

നടനും സംവിധായകനും നിര്‍മ്മാതാവുമായ സച്ചിന്‍ പില്‍ഗോണ്‍കര്‍, ആഷിഖ് അബു, സന്തോഷ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഹിന്ദിയില്‍ നിര്‍മ്മിക്കുന്നത്. അഭിനേതാക്കളെക്കുറിച്ചോ മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഓഡിയോ റിലീസിങ് ചടങ്ങിലാണ് റീമേക്ക് ചെയ്യുന്നത് സംബന്ധിച്ച് പ്രഖ്യപനം നടന്നതെന്ന് ന്യൂസ്മിനുട്ട് റിപ്പോര്‍ട്ട് ചെയ്തു.

മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററില്‍ നൂറുദിവസം പിന്നിട്ട ചിത്രത്തിന് പത്മരാജന്‍ പുരസ്‌കാരം ലഭിച്ചിരുന്നു.