മധു.സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് മാത്യു തോമസ്. പിന്നീട് ചെറുതും വലുതുമായ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായ മാത്യൂവിന്റെതായിപുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് അരുണ്‍ലാല്‍ രാമചന്ദ്രന്റെ സംവിധാനത്തിലൊരുങ്ങിയ സുഖമാണോ സുഖമാണ്.
മാത്യു തോമസ്. Photo: screen grab/ manorama online/ youtube.com
ഫെബ്രുവരി 13 ന് തിയേറ്റര്‍ റിലീസായെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട് മനോരമ ഓണ്‍ലൈന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാത്യു തോമസ്. ഇതിനിടയില്‍ ബ്രൊമാന്‍സ്, നെല്ലിക്കാം പൊയില്‍ നൈറ്റ് റൈഡേഴ്‌സ്, തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ നേരിടേണ്ടി വന്ന പരാജയത്തെക്കുറിച്ച് മാത്യൂസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
വലിയ പ്രതീക്ഷയിലെത്തിയ താരത്തിന്റെ ബ്രൊമാന്‍സിലെ പ്രകടനത്തിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ചിത്രത്തില്‍ വളരെ ലൗഡ് ആയിട്ടുള്ള കഥാപാത്രത്തെ അവതരിപ്പിച്ച മാത്യൂസിനെ പ്രശസ്ത യൂട്യൂബ് റിവ്യൂവര്‍ പ്രശംസിച്ചതിന് പിന്നാലെ താരത്തിനെതിരെ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയര്‍ന്നിരുന്നു.
മലയാളത്തില്‍ കണ്ടുപരിചയിച്ചിട്ടില്ലാത്ത രീതിയിലുള്ള പരീക്ഷണ ചിത്രങ്ങളായത് കൊണ്ടാണോ ഇരു ചിത്രങ്ങളും പരാജയപ്പെട്ടതെന്ന അവതാരകന്റെ ചോദ്യത്തിന് ഇരുചിത്രങ്ങളും പരീക്ഷണ ചിത്രങ്ങളല്ലായിരുന്നെന്നും, കൊമേഴ്യല്‍ ചിത്രങ്ങളായി തന്നെയാണ് എടുത്തതെന്നുമായിരുന്നു താരത്തിന്റെ മറുപടി. സുഖമാണോ സുഖമാണ് അത്തരത്തില്‍ ഒരു എക്‌സ്പിരിമെന്റ് ചിത്രമല്ലെന്നും വളരെ ചെറിയ ചിത്രമാണെന്നും മാത്യൂസ് പറയുന്നു.
ചിത്രത്തില്‍ ഫാന്റസിയുടെ എലമെന്റ് ചെറുതായി ഉള്ളതുകൊണ്ട് വേണമെങ്കില്‍ പരീക്ഷണമെന്ന് പറയാമെന്നും സര്‍വ്വം മായ പോലുള്ള ചിത്രങ്ങള്‍ വന്ന് വിജയിച്ചതോടെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ സംശയമില്ലെന്നും താരം പറയുന്നു. ചെറിയ ഇമോഷന്‍സും ചെറിയ ചെറിയ ഹാപ്പി മൊമന്റ്‌സും ഒറ്റപ്പെടലുമെല്ലാം പശ്ചാത്തലമാക്കിയിട്ടുള്ള ചിത്രമാണിതെന്നും മാത്യൂസ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.