കോഴിക്കോട്: പഹല്ഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന് കേരളത്തില് രണ്ട് വര്ഷം ലാബ് ടെക്‌നീഷ്യന് കോഴ്‌സ് പഠിച്ചിരുന്നതായി റിപ്പോര്ട്ട്.
കോഴിക്കോട്: പഹല്ഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന് കേരളത്തില് രണ്ട് വര്ഷം ലാബ് ടെക്‌നീഷ്യന് കോഴ്‌സ് പഠിച്ചിരുന്നതായി റിപ്പോര്ട്ട്.
മുഖ്യസൂത്രധാരനായ ഷെയ്ഖ് സജാദ് ഗുല് ആണ് കേരളത്തില് പഠനം നടത്തിയതായി വാര്ത്ത ഏജന്സിയായ പി.ടി.ഐ റിപ്പോര്ട്ട് ചെയ്തത്.
കേരളത്തിന് പുറമെ ബെംഗളൂരുവിലും ഇയാള് പഠനം നടത്തിയതായി റിപ്പോര്ട്ടുണ്ട്. കേരളത്തില് നിന്ന് ലാബ് ടെക്‌നീഷ്യന് കോഴ്‌സ് പഠിച്ചതിന് ശേഷം ഇയാള് ശ്രീനഗറിലെത്തി ലാബ് തുടങ്ങിതായും റിപ്പോര്ട്ടുണ്ട്. ബെംഗളൂരുവില്വെച്ച് ഇയാള് എം.ബി.എയാണ് പഠിച്ചത്.
ഇയാള് കേരളത്തില് പഠനം നടത്തിയ സ്ഥാപനങ്ങളെക്കുറിച്ചും താമസിച്ച് സ്ഥലത്തെക്കുറിച്ചുമെല്ലാം അന്വേഷണം നടത്തി വരികയാണ്. ഷെയ്ഖ് സജാദ് ഗുല് 50 ഓളം ഭീകരാക്രമണക്കേസിലെ പ്രതിയാണെന്നും എന്.ഐ.എ കണ്ടെത്തിയതായി റിപ്പോര്ട്ടുകളുണ്ട്.
Content Highlight: Mastermind behind Pahalgam terror attack reportedly studied in Kerala for two years