കണ്ണൂർ: കണ്ണൂർ കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ഒരാൾ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

സ്ഥലത്തേക്ക് ബോംബ് സ്ക്വാഡ് എത്തി കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. വീടിനുള്ളിൽ ശരീരാവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ്. കീഴറയിലെ റിട്ട. അധ്യാപകനായ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് സ്ഫോടനം നടന്നത്.
അനൂപ് എന്ന വ്യക്തിക്കാണ് ഗോവിന്ദൻ വീട് വാടകക്ക് നൽകിയത്. രണ്ട് പേരാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്ന ആളാണ് അനൂപെന്നാണ് ലഭിക്കുന്ന വിവരം. അനൂപിന് പടക്ക കച്ചവടം ഉണ്ടെന്ന് പറയപ്പെടുന്നു. ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനം നടന്ന വാടക വീട്ടില്‍ നിന്നും പൊട്ടാത്ത നാടന്‍ ബോംബുകള്‍ കണ്ടെത്തി.
സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്.
Content Highlight: Massive explosion at home in Kannur; Two people reported dead