പ്രതിസന്ധിയൊന്നും പുതുമയല്ല; ഇക്കൊല്ലം നാലെണ്ണം പുറത്തിറക്കാന്‍ മാരുതി സുസുകി
Auto News
പ്രതിസന്ധിയൊന്നും പുതുമയല്ല; ഇക്കൊല്ലം നാലെണ്ണം പുറത്തിറക്കാന്‍ മാരുതി സുസുകി
ന്യൂസ് ഡെസ്‌ക്
Monday, 13th May 2019, 11:19 am

2019ല്‍ മാരുതിസുസുകിയുടെ പുതിയ നാലു കാറുകള്‍ പുറത്തിറങ്ങും. മാക്കാവുവില്‍ നടന്ന ഡീലര്‍മാരുടെ കൂടിക്കാഴ്ചയിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഇപ്പോഴുള്ള മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് മൂന്നെണ്ണമെത്തുക.

നാലാമന്‍ 2018ല്‍ അനാവരണം ചെയ്ത ഫ്യൂച്ചര്‍ എസ് കണ്‍സപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ്.പെട്രോള്‍ എഞ്ചിനിലെത്തുന്ന ഫ്യൂച്ചര്‍ എസ് ദീപാവലിക്ക് മുമ്പ് തന്നെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
ഈ വര്‍ഷാരംഭം മുതല്‍ക്കെ മാരുതി പല മോഡലുകളും വിപണിയിലെത്തിച്ചിരുന്നു.

വാഗണര്‍,ബലേനോ ഫേസ് ലിഫ്റ്റ്, സിയാസ്,എര്‍ട്ടിഗ എന്നിവ അടുത്തിടെയാണ് വന്നെത്തിയത്. വിപണിയില്‍ പ്രതീക്ഷിച്ച ഡിമാന്റ് ഉണ്ടായിട്ടില്ലെങ്കിലും പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ തന്നെയാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് ചട്ടങ്ങള്‍ പ്രാബല്യത്തിലാകാനിരിക്കെ പല മോഡലുകളും മാരുതിയ്ക്ക് പരിഷ്‌കരിക്കേണ്ടതായി വരുംയ