എഡിറ്റര്‍
എഡിറ്റര്‍
മാരുതി ആള്‍ട്ടോ 800 പ്രീ ലോഞ്ച് ബുക്കിങ് 5000 രൂപയ്ക്ക്
എഡിറ്റര്‍
Tuesday 2nd October 2012 1:11pm

ന്യൂദല്‍ഹി:  മാരുതി സുസൂക്കിയുടെ പുതിയ മോഡല്‍ മാരുതി ആള്‍ട്ടോ 800 ന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചു.

5000 രൂപയാണ് പ്രീ ഓര്‍ഡര്‍ ബുക്കിങ്ങിന് നല്‍കേണ്ടതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. http://www.marutisuzukialto800.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം.

Ads By Google

മൂന്ന് വാരിയന്റുകളിലായാണ് ആള്‍ട്ടോ 800 എത്തുന്നത്. മൂന്ന് സി.എന്‍.ജി മോഡലുകളും മൂന്ന് പെട്രോള്‍ മോഡലുകളും. വാഹനത്തിന്റെ വിലയെ കുറിച്ച് യാതൊരു വിവരങ്ങളും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ആറ് വ്യത്യസ്ത നിറങ്ങളിലെത്തുന്ന ആള്‍ട്ടോ 800 ന് ലിറ്ററിന് 23 കി.മി മൈലേജാണ് പ്രതീക്ഷിക്കുന്നത്. സി.എന്‍.ജി വേര്‍ഷനില്‍ മൈലേജ് 31 കി.മി ആകുമെന്നും കമ്പനി അവകാശപ്പെടുന്നു.

പെട്രോള്‍ വാരിയന്റിന് 2.5 ലക്ഷം മുതല്‍ 3 ലക്ഷം വരെയും സി.എന്‍.ജി വാരിയന്റിന് 3 മുതല്‍ 3.5 ലക്ഷം വരെയുമാണ് വില പ്രതീക്ഷിക്കുന്നത്.

മാരുതിയുടെ ഏറ്റവും ജനകീയമായ കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാരുതി 800 ന്റെ പിന്‍തലമുറക്കാരനാണ് ആള്‍ട്ടോ 800. ഹ്യൂണ്ടായി ഇയോണ്‍, ടാറ്റ നാനോ എന്നിവയോടാവും മാരുതി ആള്‍ട്ടോ 800 വിപണിയില്‍ മത്സരിക്കുക.

Advertisement