മാരുതി ഇഗ്‌നിസ് സ്പോര്‍ട്ട് പുറത്തിറങ്ങി
Maruthi
മാരുതി ഇഗ്‌നിസ് സ്പോര്‍ട്ട് പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd August 2018, 11:15 pm

ന്യൂദല്‍ഹി: മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ഇഗ്‌നീസിന്റെ സ്പോര്‍ട്ട് മോഡല്‍ പുറത്തിറങ്ങി. ഇന്‍ഡൊനീഷ്യന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് ഇഗ്‌നീസ് സ്പോര്‍ട്ട് പ്രദര്‍ശിപ്പിച്ചത്. ചില മാറ്റങ്ങള്‍ വരുത്തിയാണ് സ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.

മുന്‍വശത്താണ് പ്രധാന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. എല്‍.ഇ.ഡി പ്രൊജക്ഷന്‍ ഹെഡ് ലാമ്പും ഡി.ആര്‍.എല്ലിനുമൊപ്പം ബമ്പറിന്റെ താഴെ ഭാഗത്തായി ചുവന്ന നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയാണ് മുന്‍ഭാഗത്തിന് സ്പോര്‍ട്ടി ഭാവം നല്‍കിയിരിക്കുന്നത്.

മള്‍ട്ടികളര്‍ ഗ്രാഫിക്സ് ഡിസൈനും ഡോറിന്റെ താഴെ വശത്തായി റെഡ് ഫിനീഷിങ് സ്ട്രിപ്പുമാണ് പ്രധാന പുതുമ. ഇതിന് പുറമെ, ബ്ലാക്ക് ഫിനീഷിങ് അലോയ് വീലുകളും പിന്നില്‍ സ്പോര്‍ട്ടി സ്പോയിലറും നല്‍കിയിട്ടുണ്ട്.

Read:  മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

പുറംമോടിയില്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളത്. സാധാരണ ഇഗ്‌നീസിന് കരുത്ത് നല്‍കുന്ന കെ-സീരീസ് എന്‍ജിനാണ് സ്പോര്‍ട്ടിലും ഉപയോഗിച്ചിരിക്കുന്നത്.

1.2 ലിറ്റര്‍ എന്‍ജിന്‍ 1197 സി.സിയില്‍ 81.8 ബി.എച്ച്.പി പവറും 113 എന്‍.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. മാരുതിയുടെ സ്‌റ്റൈലിഷ് മോഡലായ റിറ്റ്സിന് പകരക്കാരനായാണ് ഇഗ്‌നീസ് പുറത്തിറക്കിയത്.

എന്നാല്‍, റിറ്റ്സിന് ലഭിച്ച സ്വീകാര്യത നേടാന്‍ ഇതിനായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സ്പോര്‍ട്ട് മോഡല്‍ ഇറക്കിയിരിക്കുന്നത്.