മലയാള സിനിമക്ക് മംഗല്യ മുഹൂര്‍ത്തം
Movie Day
മലയാള സിനിമക്ക് മംഗല്യ മുഹൂര്‍ത്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2013, 2:19 am

[]മലയാള സിനിമക്കിപ്പോള്‍ മംഗല്യ കാലമാണ്. ആഷിഖ് അബു- റീമ കല്ലിങ്കല്‍ വിവാഹം ആഘോഷിക്കുന്നതിനിടയിലാണ് നടന്‍ മുകേഷിന്റെ വിവാഹ വാര്‍ത്തയും വന്നത്.

ഹണിബീ എന്ന കന്നി ചിത്രത്തോടെ സുപരിചിതനായ സംവിധായകന്‍ ജീന്‍ പോള്‍ ലാലും വിവാഹിതനാവാന്‍ പോകുന്നു. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ കൂടിയാണ് ജീന്‍ പോള്‍ലാല്‍.

ഏറ്റവും അവസാനം സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും വിവാഹിതനാവാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ്  കേള്‍ക്കുന്നത്. അദ്ധ്യാപികയായ നീതുവിനെയാണ് സമീര്‍ വിവാഹം കഴിക്കുന്നത്.

ആര്‍ഭാടങ്ങളൊഴിവാക്കിയ ആഷിഖ് അബു- റീമ കല്ലിങ്കല്‍ വിവാഹമാണ് വന്‍തോതില്‍ ജന ശ്രദ്ധ പിടിച്ച് പറ്റിയത്.

മുകേഷിന്റെ രണ്ടാം വിവാഹവും തുടര്‍ന്ന് ആദ്യഭാര്യ സരിതയുടെ പരാതിയുണ്ടാക്കിയ വിവാദവും ഏറെ ചര്‍ച്ചയായിരുന്നു. നര്‍ത്തകി മേതില്‍ ദേവികയെയാണ് മുകേഷ് വിവാഹം കഴിച്ചത്.