പരസ്പരം രക്തഹാരമണിയിക്കാന്‍ ആഷിക് അബുവും റീമയും
Movie Day
പരസ്പരം രക്തഹാരമണിയിക്കാന്‍ ആഷിക് അബുവും റീമയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd October 2013, 12:24 am

[]കൊച്ചി: മലയാളത്തില്‍ ന്യൂജനറേഷന്‍ തരംഗം സൃഷ്ടിച്ച സംവിധായകന്‍ ആഷിഖ് അബുവും നടി റീമ കല്ലിങ്കലുമായുള്ള വിവാഹം കേരളപ്പിറവി ദിനത്തില്‍. പരസ്പരം രക്തഹാരമണിയിച്ച് ജീവിതം തുടങ്ങാനാണ് ഇരുവരുടേയും തീരുമാനം.

കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചാണ് വിവാഹം നടക്കുക. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം. വാര്‍ത്തകളില്‍ വലിയ ഇടം നേടിയ പ്രണയമായിരുന്നു ആഷിഖിന്റേയും റീമയുടേയും.

ഇവരുടെ വിവാഹം കഴിഞ്ഞുവെന്നും ഇടക്കാലത്ത് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹ തീയതി ആഷിഖാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

22 ഫീമെയില്‍ കോട്ടയം എന്ന സിനിമയോടെയാണ് ആഷിഖ്-റീമ പ്രണയം പൂവിടുന്നത്. പിന്നീട് ആഷിഖ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പ്രണയം തുറന്ന് പറഞ്ഞത്.

ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളുടെയും പങ്കെടുത്ത ചടങ്ങുകളുടേയും ഫോട്ടോകള്‍ പുറത്ത് വന്നതോട് കൂടിയാണ് ഇവരുടെ വിവാഹം കഴിഞ്ഞുവെന്ന അഭ്യൂഹം പരന്നത്.