വൈഭവ് എന്നെ ആ വിന്‍ഡീസ് ഇതിഹാസത്തെ ഓര്‍മ്മിപ്പിച്ചു: മാര്‍ക്ക് ബച്ചര്‍
Cricket
വൈഭവ് എന്നെ ആ വിന്‍ഡീസ് ഇതിഹാസത്തെ ഓര്‍മ്മിപ്പിച്ചു: മാര്‍ക്ക് ബച്ചര്‍
ഫസീഹ പി.സി.
Sunday, 7th June 2026, 1:55 pm

രാജസ്ഥാന്‍ യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് ബച്ചര്‍. വൈഭവിന്റെ ബാറ്റിങ് ശൈലി അവിശ്വസനയീമയാണെന്നും താരത്തിന്റെ ബാറ്റിങ് വെസ്റ്റ് ഇതിഹാസം സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്സിനെ ഓര്‍മിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സാധ്യമായത്ര ശക്തിയോടെ പന്തിനെ അടിക്കാനുള്ള വൈഭവിന്റെ തികഞ്ഞ അര്‍പ്പണബോധവും അസാമാന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൈ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു മാര്‍ക്ക് ബച്ചര്‍.

മാര്‍ക്ക് ബച്ചര്‍.

‘വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് അവിശ്വസനീയമാണ്. അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ അവന്റെ കളി എന്നെ വിസ്മയിപ്പിച്ചു. ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും പന്ത് പായിക്കാനുള്ള അവന്റെ കഴിവും ബാറ്റ് സ്വിങ്ങും കണ്ടപ്പോള്‍ സോബേഴ്‌സിനെയാണ് (സര്‍ ഗാര്‍ഫീല്‍ഡ്) എനിക്ക് ഓര്‍മ വന്നത്. അവന്റെ ബാറ്റ് സ്വിങ്ങും സാധ്യമായത്ര ശക്തിയോടെ പന്തിനെ അടിക്കാനുള്ള അവന്റെ തികഞ്ഞ അര്‍പ്പണബോധവും അസാമാന്യമാണ്,’ ബച്ചര്‍ പറഞ്ഞു.

ഐ.പി.എല്‍ 2026ല്‍ വൈഭവ് രാജസ്ഥാന്‍ റോയല്‍സിനായി മിന്നും പ്രകടനം നടത്തിയിരുന്നു. 16 മത്സരങ്ങളില്‍ കളിച്ച് 776 റണ്‍സ് സ്‌കോര്‍ ചെയ്ത താരം ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. കൂടാതെ മോസ്റ്റ് വാല്യുബിള്‍ പ്ലെയർ അവാർഡും 15 കാരനായിരുന്നു. അതിന് പിന്നാലെ താരത്തിന് ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വിളിയെത്തിയിട്ടുണ്ട്.

അണ്ടർ 19 ടീമിൽ കളിക്കുന്ന വൈഭവ് സൂര്യവംശി. Photo: BCCI/x.com

കഴിഞ്ഞ ദിവസം അയര്‍ലാന്‍ഡ് – ഇംഗ്ലണ്ട് പരമ്പരകള്‍ക്കും 2026 ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ഈ മൂന്ന് ടീമുകളിലും 15കാരന്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ ടീമില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും താരം സ്വന്തമാക്കി.

ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ലെങ്കിലും വൈഭവ് അണ്ടര്‍ 19 ടീമുകള്‍ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. താരം 2026 ഫെബ്രുവരിയില്‍ നടന്ന ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അണ്ടര്‍ 19 ടീമിന്റെ ഭാഗമായിരുന്നു.

Content Highlight: Mark Butcher says that Vaibhav Sooryavanshi’s batting  reminded of Sir Garfield Sobers.

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി