മരിയ ഷറപ്പോവ ഇന്ത്യന്‍ പാഠപുസ്തകത്തിന് പുറത്ത്
Daily News
മരിയ ഷറപ്പോവ ഇന്ത്യന്‍ പാഠപുസ്തകത്തിന് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2016, 3:27 pm

ടെന്നീസ് കോര്‍ട്ട് അടക്കി വാണിരുന്ന ഷറപ്പോവക്കിപ്പോള്‍ കോര്‍ട്ടില്‍ മാത്രമല്ല വിലക്ക,്് ഇന്ത്യയിലെ പാഠപുസ്തകത്തില്‍ നിന്നുമാണ്. ഗോവന്‍ സ്‌കൂളുകളിലെ ഒമ്പതാം തരത്തിലെ പാഠപുസ്തകത്തില്‍ നിന്നും “റീച്ച് ഫോര്‍ ദ ടോപ്പ്” എന്ന ഷറപ്പോവയെക്കുറിച്ചുള്ള പാഠഭാഗം നീക്കം ചെയ്യാന്‍ ആവശ്യമുന്നയിച്ച് ഗോവയിലെ വിവിധ സംഘടനകള്‍ രംഗത്തെത്തി.

കഠിനാധ്വാനം കൊണ്ടും അര്‍പ്പണ ബോധം കൊണ്ടും ഷറപ്പോവ തന്റെ കരിയറിലെ ഉന്നതിയിലേക്ക് എത്തിച്ചേര്‍ന്നതുമൊക്കെയാണ് പാഠഭാഗത്തിലെ ഉള്ളടക്കം.എന്നാല്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ 2 വര്‍ഷത്തെ വിലക്ക് നേരിടുന്ന സാഹചര്യത്തില്‍ ഷറപ്പോവയുടെ നേട്ടങ്ങള്‍ക്ക് എന്ത്് ധാര്‍മ്മിക മൂല്യമാണ് ഉള്ളതെന്ന ചോദ്യമുയര്‍ത്തിയാണ്  സംഘടനകള്‍ റീച്ച് ഫോര്‍ ദ ടോപ്പ് എന്ന ഷറപ്പോവയെക്കുറിച്ചുള്ള പാഠഭാഗത്തെ എതിര്‍ക്കുന്നത്.

ഗോവയിലെ പ്രമുഖ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരുടെയും മാതാപിതാക്കളുടെയും  സംഘടനയായ എഡുക്കേഷനിസ്റ്റ് ആന്റ് പാര്ന്റ്‌സ് ഓഫ് സ്‌കൂള്‍ സ്റ്റുഡന്റ്‌സ്  ഗോവ  ബോര്‍ഡ് ഓഫ് സെക്കന്ററി ആന്റ് ഹൈയര്‍ സെക്കന്ററി എഡുക്കേഷന്‍ (ജി.ബി.എസ്.എച്ച്.എസ്.ഇ)ന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

“”ഈ പാഠഭാഗം പഠിപ്പിക്കുന്ന സമയത്ത്  ധാര്‍മ്മിക മൂല്ല്യത്തെ ബാധിക്കുന്നുണ്ടെന്നും, ഉത്തേജകമരുന്ന് ഉപയോഗിച്ചൊരാളെ കുറിച്ച്  പഠിപ്പിക്കുമ്പോള്‍ അത് കുട്ടുകളുടെ നല്ല ഭാവിയെ മോശമായ രീതിയില്‍ ബാധിക്കുകയും ചെയ്യും അതിനാല്‍ അടുത്ത വര്‍ഷം ഈ പാഠഭാഗംപുസ്തകത്തില്‍ ചേര്‍ക്കരുതെന്ന് അധ്യാപകര്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്”  ബോര്‍ഡ് സെക്രട്ടറി ശിവകുമാര്‍ ജംഗം പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 26ന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ വച്ചാണ് ഷറപ്പോവ ഉത്തേജകപരിശോധനയില്‍ പരാജയപ്പെട്ടത്. ഇതേ തുടര്‍ന്ന്
ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വച്ച് നടക്കാനിരിക്കുന്ന 2016 ഒളിമ്പിക്സിനും പ്രവേശനം നഷ്ടപ്പെട്ടിരുന്നു.