സെന്‍സര്‍ ബോര്‍ഡിനെ പറഞ്ഞ് മനസിലാക്കാം; റിവ്യൂവേഴ്‌സിനെ അങ്ങനയല്ല: മാരി സെല്‍വരാജ്
Malayalam Cinema
സെന്‍സര്‍ ബോര്‍ഡിനെ പറഞ്ഞ് മനസിലാക്കാം; റിവ്യൂവേഴ്‌സിനെ അങ്ങനയല്ല: മാരി സെല്‍വരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th October 2025, 3:22 pm

സെന്‍സര്‍ ബോര്‍ഡിനെ പറഞ്ഞു മനസിലാക്കാന്‍ സാധിക്കുമെന്നും എന്നാല്‍ റിവ്യൂവേഴ്‌സിന്റെ കാര്യം അങ്ങനെയല്ലെന്നും സംവിധായകന്‍ മാരി സെല്‍വരാജ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ബൈസണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റിവ്യൂവേഴ്‌സിനെ പറഞ്ഞു മനസിലാക്കാന്‍ കഴിയില്ല. സെന്‍സര്‍ ബോര്‍ഡിനോട് നമ്മുടെ ഭാഗം പറഞ്ഞ് നമുക്ക് ആര്‍ഗ്യൂ ചെയ്യാനുള്ള ഓപ്ഷനുണ്ട്. പക്ഷേ യൂട്യൂബ് റിവ്യവേഴ്‌സിനോട് ഒന്നും പറയാന്‍ കഴിയില്ല. ഒരു ആര്‍ഗ്യൂമെന്റിനുള്ള സാഹചര്യമില്ല.

ഈ റിവ്യൂവേഴ്‌സുമായി നേരിട്ടൊരു സംവാദം നടത്തണമെന്ന് ഞാന്‍ കുറെകാലമായി ആഗ്രഹിക്കുന്നു. അങ്ങനെയാകുമ്പോള്‍ അവരോട് നമുക്ക് വിശദമായി സംസാരിക്കാന്‍ പറ്റും. എന്റെ പോയിന്റ് അവരോട് പറയാന്‍ കഴിയും. പക്ഷേ അതിനായൊരു പ്ലാറ്റ് ഫോം കിട്ടുന്നില്ല. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം എന്റെയടുത്തുണ്ട്. പക്ഷേ അതിനുള്ള ഒരു സ്‌പേസില്ല,’ മാരി സെല്‍വരാജ് പറയുന്നു.

സെന്‍സര്‍ ബോര്‍ഡിനെ ഭയപ്പെടേണ്ട കാര്യമില്ലെന്നും തന്റെ കര്‍ണന്‍ എന്ന സിനിമക്ക് മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ബുദ്ധിമുട്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ബൈസണില്‍ സെന്‍സര്‍ ബോര്‍ഡ് കട്ടൊന്നും പറയാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മാരി കൂട്ടിച്ചേര്‍ത്തു.

അതേസമയം വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ബൈസണ്‍ തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ധ്രുവ് വിക്രം പ്രധാനവേഷത്തിലെത്തിയ സിനിമയില്‍ രജിഷ വിജയന്‍, അനുപമ പരമേശ്വരന്‍, പശുപതി തുടങ്ങിയവരും അഭിനയിക്കുന്നു.

Content highlight: Mari Selvaraj says that the censor board can be made to understand that the reviewers are not like that