എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tamil Film
ഇത് പൊളിക്കും; മാരി 2വില്‍ സായി പല്ലവി എത്തുന്നത് ഓട്ടോ ഡ്രൈവറായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday 16th May 2018 8:05pm

ചെന്നൈ: പ്രേമം സിനിമയിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ മനസ് കവര്‍ന്ന താരമാണ് സായി പല്ലവി, പ്രേമത്തിന് ശേഷം നിരവധി അവസരങ്ങള്‍ സായിക്ക് വന്നിരുന്നെങ്കിലും തന്റെ മെഡിക്കല്‍ പഠനത്തിനോടൊപ്പം ശ്രദ്ധിച്ച് മാത്രമേ സിനിമ ചെയ്യുകയുള്ളു എന്ന് ആദ്യമേ പറഞ്ഞിരുന്നു.

പ്രേമത്തിന് ശേഷം മലയാളത്തില്‍ ദുല്‍ഖറിന്റെ കൂടെ കലിയിലും സായി അഭിനയിച്ചു. തമിഴില്‍ എ,എല്‍ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രമായിരുന്നു സായിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.


Also Read ‘സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ’; സരിതാജയസൂര്യയെ ട്രോളി സംവിധായകന്‍ രഞ്ജിത് ശങ്കര്‍


ഇതിനിടെയാണ് തമിഴിലെ ഗംഭീര ഹിറ്റായിരുന്ന മാരിയുടെ രണ്ടാം ഭാഗത്തില്‍ നായികയാവാന്‍ സായിക്ക് അവസരമെത്തിയത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് ധനൂഷിന്റെ വില്ലനായി എത്തുന്നത്. .

ചിത്രത്തില്‍ സായി ഓട്ടോ ഡ്രൈവറായിട്ടാണ് എത്തുന്നത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മാരി 2വിനു വേണ്ടി നേരത്തെ സായി ഓട്ടോറിക്ഷ പഠിക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മാരിയുടെ ആദ്യ ഭാഗത്തില്‍ വില്ലനായി അഭിനയിച്ചത് വിജയ് യേശുദാസ് ആയിരുന്നു.

Advertisement