മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയും മോഡലുമാണ് മെറീന മൈക്കിള്‍. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെ 2014ലാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയും മോഡലുമാണ് മെറീന മൈക്കിള്‍. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെ 2014ലാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് മുംബൈ ടാക്‌സി, ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ ആന്റണി, ചങ്ക്സ് തുടങ്ങിയ ഏതാനും ചിത്രങ്ങളിലും അഭിനയിച്ചു. 2017ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്ത എബി എന്ന സിനിമയിലൂടെയാണ് മെറീന നായികയായി എത്തുന്നത്.
ഇപ്പോള്‍ മെറീനയുടേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂടല്‍. ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകുന്നത് ബിബിന്‍ ജോര്‍ജാണ്. ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമ ഒരുങ്ങുന്നത്.
ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍, ചിത്രത്തില്‍ ബിബിനാണ് നായകനെന്ന് ആദ്യമേ അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മെറീന. ആ കാര്യം താന്‍ അറിഞ്ഞിരുന്നുവെന്നും അന്ന് താന്‍ ചോദിച്ചത് ‘ഞാന്‍ ഈ സിനിമയിലുള്ള കാര്യം ബിബിന് അറിയുമോ’ എന്നായിരുന്നുവെന്നും നടി പറയുന്നു.
‘ബിബിന്‍ ആണ് ഈ സിനിമയിലെ നായകനെന്ന് ഞാന്‍ അറിഞ്ഞിരുന്നു. അത് പറഞ്ഞത് കൊണ്ടാണ് ഞാന്‍ വന്നത് (ചിരി). പക്ഷെ സത്യം പറഞ്ഞാല്‍ ഞാന്‍ അവരോട് ‘ഞാന്‍ ഈ സിനിമയില്‍ ഉള്ള കാര്യം ബിബിന് അറിയുമോ’യെന്ന് ചോദിച്ചിരുന്നു.
കൂടെയുള്ള ആളുകള്‍ക്ക് നമ്മളുള്ളത് കംഫേര്‍ട്ടബിളാകുമോയെന്ന് അറിയില്ലല്ലോ. അപ്പോള്‍ അവര് ബിബിന് ആ കാര്യം അറിയാമെന്ന് തന്നെയാണ് പറഞ്ഞത്.
നായകന്റെ പേര് കേട്ടിട്ട് ഏതെങ്കിലും സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, ഒരിക്കലും ഉണ്ടായിട്ടില്ല. എന്നെ കണ്ടാല്‍ അങ്ങനെ ചെയ്യുന്ന ആളാണെന്ന് തോന്നുമോ. അത്രയേറെ സിനിമകളൊന്നും നമ്മളുടെ അടുത്തേക്ക് വരാറില്ല. എന്റെ അടുത്തേക്ക് വരുന്ന സിനിമകള്‍ കുറവാണ്.
വരുന്നതില്‍ നല്ലത് നോക്കി ചെയ്യുക എന്നതാണ് കാര്യം. വേറെ ആളുകള്‍ ഇല്ലാത്തത് കാരണം കിട്ടിയ സിനിമകള്‍ പോലും എനിക്കുണ്ടായിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. സിനിമയില്‍ വര്‍ക്ക് ചെയ്യുക എന്നതാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം,’ മെറീന മൈക്കിള്‍ പറയുന്നു.
Content Highlight: Mareena Michael Talks About Bibin George And Koodal Movie