ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള എം.പിമാരുടെ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെ മുന്നൂറോളം എം.പിമാരെ അറസ്റ്റ് ചെയ്ത് പൊലീസ്. വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ച്ച് നടന്നത്.
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നിരുന്നത്. പ്രതിഷേധത്തില്‍ പ്രിയങ്കാഗാന്ധി ഉള്‍പ്പെടെയുള്ള മുന്നൂറോളം എം.പിമാര്‍ പങ്കെടുക്കുന്നുണ്ട്. സ്ഥലത്ത് വന്‍രീതിയിലുള്ള പൊലീസ് സന്നാഹം ഉണ്ടായിരുന്നു. ‘മോദി ചോര്‍ ഹേ’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് എം.പിമാര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്നുള്ള എംപിമാരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. റോഡില്‍ കുത്തിയിരുന്ന് മുന്നൂറോളം എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു.
കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ഓഗസ്റ്റ് ഏഴിന് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം.