നടന്‍ അശുതോഷ് ഭാക്‌റെ ആത്മഹത്യ ചെയ്തു
indian cinema
നടന്‍ അശുതോഷ് ഭാക്‌റെ ആത്മഹത്യ ചെയ്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th July 2020, 11:46 am

മുംബൈ: മറാത്ത നടന്‍ അശുതോഷ് ഭാക്‌റെയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. 32 വയസ്സായിരുന്നു.

മറാത്ത്‌വാദയിലെ നന്ദേഡ് ടൗണിലെ വീട്ടിലാണ് അശുതോഷ് ഭാക്‌റെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിക്കളോടൊപ്പമായിരുന്നു താമസം.

അശുതോഷ് ഭാക്‌റെയുടെ ഭാര്യ മയൂരി ദേശ്മുഖും അഭിനേതാവാണ്. ഭക്കര്‍, ഇച്ചാര്‍ തര്‍ല പക്ക എന്നീ മറാത്ത ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് അശുതോഷ് ഭാക്‌റെ ശ്രദ്ധേയനായത്.

ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. അശുതോഷ് ഭാക്‌റെ വിഷാദ രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്ത് കൊണ്ടാണ് ഒരാള്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വിശകലനം ചെയ്യുന്ന വീഡിയോ അശുതോഷ് ഭാക്‌റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.

അപകട മരണത്തിന് ശിവാജി നഗര്‍ പൊലീസ് കേസെടുത്തു. അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ