'പൊളിക്കാനായി പണിഞ്ഞത്'; പാലാരിവട്ടം പുട്ടിന് പിന്നാലെ തരംഗമായി മരട് നെയ്‌റോസ്റ്റും
Social Tracker
'പൊളിക്കാനായി പണിഞ്ഞത്'; പാലാരിവട്ടം പുട്ടിന് പിന്നാലെ തരംഗമായി മരട് നെയ്‌റോസ്റ്റും
ന്യൂസ് ഡെസ്‌ക്
Sunday, 22nd September 2019, 6:53 pm

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ പാലാരിവട്ടം പുട്ടിന് പിന്നാലെ മരട് നെയ്‌റോസ്റ്റും. ‘പൊളിക്കാനായി പണിഞ്ഞത് പൊളി ബ്രേക്ക് ഫാസ്റ്റ്’എന്ന ടാഗ്‌ലൈനോടെയാണ് മരട് നെയ്‌റോസ്റ്റിന്റെ എന്‍ട്രി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്റ്റോറന്റ് തന്നെയാണ് മരട് നെയ്‌റോസ്റ്റിന്റേയും പിന്നില്‍. റെസ്റ്റോറന്റ് പുറത്തിറക്കിയ പരസ്യ ചിത്രമാണിത്.

ഇന്നലെ മുതലാണ് പാലാരിവട്ടം പുട്ട് വൈറലായത്. തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍ എന്ന സവിശേഷതയുണ്ടെന്നാണ് പുട്ട് നിര്‍മ്മാതാക്കളുടെ അവകാശ വാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി സെലിബ്രിറ്റികളാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

പാലാരിവട്ടം പാലവും മരട് ഫ്‌ളാറ്റും വാര്‍ത്തകളില്‍ നിറയവേയാണ് ഭക്ഷണത്തിന്റെ പരസ്യവാചകങ്ങളിലും ഇവ ഇടംപിടിക്കുന്നത്.

WATCH THIS VIDEO: