വര്‍ക്കല ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് 15 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം
Kerala
വര്‍ക്കല ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് 15 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th March 2024, 7:36 pm

തിരുവനന്തപുരം: വര്‍ക്കല ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന 15 പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 15 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ അഞ്ച് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ വര്‍ക്കലയിലെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

ഫ്ലോട്ടിങ് ബ്രിഡ്ജില്‍ കൂടുതല്‍ ആളുകള്‍ കയറിയതോടെ കൈവരി തകര്‍ന്നാണ് അപകടമുണ്ടായതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ക്ക് കരയിലേക്ക് എത്താന്‍ സാധിച്ചില്ല.

അപകടം ഉണ്ടായ ഉടന്‍ തന്നെ സുരക്ഷ ജീവനക്കാര്‍ കടലിലേക്കിറങ്ങി അപകടത്തില്‍ പെട്ടവരെ രക്ഷിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നിട്ടും കൂടുതല്‍ ആളുകളെ ഫ്‌ളോട്ടിങ് ബ്രിഡ്ജില്‍ കയറ്റിയതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: many injured floating bridge accident in varkala beach