ബയേണ്‍ മ്യൂണിക്കിനൊപ്പം ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമാണ് ന്യൂയര്‍. തോമസ് മുള്ളര്‍, ഒലിവര്‍ കാന്‍, സെപ് മേയര്‍, ഗെര്‍ഡ് മുള്ളര്‍ എന്നിവരാണ് ന്യൂയറിന് മുമ്പേ ഈ നേട്ടം കൈവരിച്ച താരങ്ങള്‍.
2026 ലോകകപ്പില്‍ നിന്നും ജര്‍മനി പുറത്തായതിന് പിന്നാലെ ന്യൂയര്‍ ഇന്റര്‍നാഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചുകൊണ്ടാണ് ന്യൂയര്‍ വീണ്ടും ലോകകപ്പ് കളിക്കാന്‍ എത്തിയത്.
ജര്‍മന്‍ പോസ്റ്റിന്റെ മുന്നിലുള്ള ന്യൂയറിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ജര്‍മനിയുടെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങാന്‍ കാത്തിരുന്ന മറ്റ് ഗോള്‍കീപ്പര്‍മാര്‍ക്കും വിലങ്ങുതടി ആവുകയായിരുന്നു.
2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായ പങ്കാണ് ന്യൂയര്‍ വഹിച്ചിരുന്നത്. ഫൈനലില്‍ അര്‍ജന്റീനയെ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു ജര്‍മനി തങ്ങളുടെ ചരിത്രത്തിലെ നാലാം ലോക കിരീടം ഉയര്‍ത്തിയത്. ആ ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയതും ന്യൂയറാണ്.
ജര്‍മനിക്ക് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ ന്യൂയര്‍ തന്റെ 40ാം വയസിലും പ്രായം തളര്‍ത്താത്ത പോരവീര്യവുമായി ബയേണ്‍ മ്യൂണിക്കിന്റെ വിശ്വസ്ത താരമായി തുടരുകയാണ്.
അതേസമയം പുതിയ സീസണ്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി നടന്ന ഈ സീസണിലെ ജര്‍മന്‍ കപ്പ് ബയേണ്‍ മ്യൂണിക് സ്വന്തമാക്കിയിരുന്നു. ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തകര്‍ത്തുകൊണ്ടായിരുന്നു ബയേണിന്റെ കിരീട നേട്ടം.
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ വിജയം. സീസണ്‍ തുടങ്ങുന്നതിന് മുന്നേ തന്നെ കിരീട വേട്ടക്ക് തുടക്കം കുറിച്ച ബയേണ്‍ ഇത്തവണയും ലീഗ് കിരീടം നിലനിര്‍ത്താന്‍ തന്നെയായിരിക്കും ലക്ഷ്യം വെക്കുക. ജര്‍മന്‍ ലീഗില്‍ സെപ്റ്റംബര്‍ അഞ്ചിന് ഷാല്‍ക്കെതിരെയാണ് ബയേണ്‍ മ്യൂണിക്കിന്റെ അടുത്ത മത്സരം.
Content Highlight: Manuel Neuer becomes fifth player to play 600 games for Bayern Munich