ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. അവസാന ഘട്ടത്തില്‍ ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ മനോജ് തിവാരി. സുന്ദര്‍ സമ്മര്‍ദത്തില്‍ മത്സരം പൂര്‍ത്തിയാക്കിയ രീതി അദ്ദേഹം എത്ര മികച്ചകളിക്കാരനാണെന്ന് കാണിക്കുന്നുവെന്നും തിവാരി പറഞ്ഞു. ബാറ്റും ബൗളും ചെയ്ത് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുന്ന ഒരാളാണ് സുന്ദറെന്നും അദ്ദേഹം പറഞ്ഞു.
‘വാഷിങ്ടണിനും സ്വയം തെളിയിക്കേണ്ടി വന്നു, അല്ലേ? ‘തനിക്ക് മുമ്പായി നിഷാന്തിനെ എന്തിന് അയച്ചു?’ എന്നതുപോലെയാണ് അദ്ദേഹത്തിന്റെ പ്രകടനം. സമ്മര്‍ദത്തില്‍ അദ്ദേഹം മത്സരം പൂര്‍ത്തിയാക്കിയ രീതി അദ്ദേഹം എത്ര മികച്ച കളിക്കാരനാണെന്ന് കാണിക്കുന്നു.
ബാറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ഫാസ്റ്റ് ബൗളറായ ജേസണ്‍ ഹോള്‍ഡറിനെക്കുറിച്ച് നമ്മള്‍ സംസാരിച്ചതുപോലെ, അദ്ദേഹം (സുന്ദര്‍) ഒരു ഓള്‍റൗണ്ടര്‍ കൂടിയാണ്. ബൗളിങ്ങില്‍ അവര്‍ അദ്ദേഹത്തെ അധികം ഉപയോഗിക്കുന്നില്ല, പക്ഷേ ബാറ്റും ബൗളും ചെയ്ത് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുന്ന ഒരാളാണ് അദ്ദേഹം. ഇന്ന്, അദ്ദേഹം അത് ബാറ്റ് കൊണ്ട് ചെയ്തു,’ മനോജ് തിവാരി ക്രിക് ബസില്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിനാണ് പഞ്ചാബിനെ വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. സീസണില്‍ പഞ്ചാബിന്റെ രണ്ടാം തോല്‍വിയാണിത്.
മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദര്‍ 23 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 40* റണ്‍സ് നേടി പുറത്താകാതെയാണ് മത്സരം വിജയിപ്പിച്ചത്.
ഗുജറാത്ത് നിരയില്‍ അര്‍ധ സെഞ്ച്വറി നേടിയ സായി സുദര്‍ശനും മികച്ച പ്രകടനം ന
ത്തി. 47 പന്തില്‍ നിന്നും അഞ്ച് ഫോറുകളും ഒരു സിക്‌സും അടക്കം 57 റണ്‍സാണ് താരം നേടിയത്. ജോസ് ബട്‌ലര്‍ 26 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.