എഡിറ്റര്‍
എഡിറ്റര്‍
‘ എന്റെ അച്ഛനുള്ള സമര്‍പ്പണമായിരിക്കും ആ ഇന്നിംഗ്‌സ്’; തിരിച്ചു വരവിനൊരുങ്ങി മനോജ് തിവാരി
എഡിറ്റര്‍
Thursday 13th April 2017 4:52pm

മുംബൈ: ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം റിഷഭ് പന്തിന് ഉണ്ടായതിനു സമാനമായ ജീവിതാനുഭവത്തിലൂടെ കടന്നു പോവുകയാണ് പൂനെയുടെ മനോജ് തിവാരിയും. കഴിഞ്ഞ ദിവസമാണ് മനോജിന്റെ പിതാവ് ശങ്കര്‍ തിവാരി മരണമടഞ്ഞത്. തൊണ്ടയിലെ ക്യാന്‍സറാണ് മനോജിന്റെ പിതാവിന്റെ ജീവനെടുത്തത്.

ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തിനിടെയാണ് താന്‍ മരണ വാര്‍ത്തയറിയുന്നതും തുടര്‍ന്ന് ഉടനെ തന്നെ കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നുവെന്നും മനോജ് തിവാരി പറയുന്നു.

കൊല്‍ക്കത്തിയിലെ ഹൗറ ആശുപത്രിയിലായിരുന്നു ശങ്കര്‍ തിവാരി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നു കണ്ടതോടെ തിരികെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നുവെന്നും റൈസിംഗ് പൂനെ ബാറ്റ്‌സ്മാന്‍ പറയുന്നു.

മാച്ചുകളെ തുടര്‍ന്ന് താന്‍ തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ ബുദ്ധിമുട്ടികരുതെന്നായിരുന്നു കുടുംബക്കാരുടേയും ബന്ധുക്കളുടേയും തീരുമാനം. എന്നാല്‍ തന്റെ പിതാവിന്റെ അന്ത്യ കര്‍മ്മകള്‍ ചെയ്യാതെ മടങ്ങില്ലെന്ന് മനോജ് വ്യക്തമാക്കുന്നു.


Also Read: ‘സി.പി.ഐയുടേത് പ്രതിപക്ഷ നയമല്ല ഇടതു നയം’; രമണ്‍ ശ്രീവാസ്തവ, നിലമ്പൂര്‍, വര്‍ഗ്ഗീസ്, മഹിജ, വിവരാവകാശം, മൂന്നാര്‍ വിഷയങ്ങളിലെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് കാനം


‘ ഗുജറാത്ത് ലയണ്‍സിനെതിരെ രാജ്‌കോട്ടിലാണ് ഞങ്ങളുടെ അടുത്ത മത്സരം. കളിക്കാന്‍ കഴിയുമെന്നു തന്നെയാണ് വിശ്വാസം. അങ്ങനെയെങ്കില്‍ അതെന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരിക്കും. എന്റെ അച്ഛനുള്ള സമര്‍പ്പണമായിരിക്കും ആ ഇന്നിംഗ്‌സ്.’ മനോജ് പറയുന്നു.

Advertisement