ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സമ്മതിച്ചതിനെതിരെ വിമര്‍ശനവുമായി മനോജ് തിവാരി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കും എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നെന്നും മനുഷ്യ ജീവന്റെ മൂല്യം പൂജ്യം ആണെന്നും മനോജ് തിവാരി പറഞ്ഞു. മാത്രമല്ല താന്‍ മത്സരം കാണില്ലെന്നും മുന്‍ ക്രിക്കറ്റ് താരം കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സില്‍ പാകിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ഇതോടെ ഏഷ്യാ കപ്പും ബഹിഷ്‌കരിക്കണമെന്ന് പലരും വിമര്‍ശിച്ചിരുന്നു. അക്കൂട്ടത്തിലാണ് മനോജ് തിവാരിയുടെയും അഭിപ്രായം ഉയരുന്നത്.
‘ഈ മത്സരം നടക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഉചിതമായ മറുപടിയുടെ ആവശ്യകതയെ കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. എന്നാലും എല്ലാം മറന്നു പോയി. ഈ മത്സരം നടക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. മനുഷ്യ ജീവനുകളുടെ മൂല്യം പൂജ്യമാണ്. പാകിസ്ഥാനെ നേരിടുന്നതിലൂടെ അവര്‍ എന്താണ് തെളിയിക്കാന്‍ ആഗ്രഹിക്കുന്നത്. മനുഷ്യ ജീവന്റെ മൂല്യം കായിക വിനോദത്തെക്കാള്‍ പ്രധാനമാണെന്നാണോ. ഞാന്‍ മത്സരം കാണില്ല,’ മനോജ് തിവരി പറഞ്ഞു.
അതേസമയം 2025 ഏഷ്യാ കപ്പ് സെപ്റ്റംബംര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇതോടെ ടൂര്‍ണമെന്റിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് ആരംഭിക്കുന്നത്.
പതിവ് പോലെ ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.
ഗ്രൂപ്പ് എ
ഇന്ത്യ
ഒമാന്‍
പാകിസ്ഥാന്‍
യു.എ.ഇ
ഗ്രൂപ്പ് ബി
അഫ്ഗാനിസ്ഥാന്‍
ബംഗ്ലാദേശ്
ഹോങ് കോങ്
ശ്രീലങ്ക
ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി
സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്
സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി
സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്
സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി
സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്
സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി
സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്
സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്
സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി
Content Highlight: Manoj Tiwari Talking About India Pakistan Match In Asia Cup