മന്‍മോഹന്‍ സിംഗ് കൊവിഡ് മുക്തനായി
national news
മന്‍മോഹന്‍ സിംഗ് കൊവിഡ് മുക്തനായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th April 2021, 5:23 pm

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. ദല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു സിംഗ്. ഏപ്രില്‍ 19 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മന്‍മോഹന്‍ സിംഗ് രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തിരുന്നു. ആദ്യ ഡോസ് മാര്‍ച്ച് നാലിനും രണ്ടാം ഡോസ് ഏപ്രില്‍ മൂന്നിനുമാണ് എടുത്തത്.

ആശുപത്രിയില്‍ ആകുന്നതിന് മുന്‍പ് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഞ്ച് നിര്‍ദേശങ്ങളടങ്ങിയ കത്തയച്ചിരുന്നു. രാജ്യത്ത് വാക്സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും സിംഗ് ആവശ്യപ്പെട്ടിരുന്നു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഏറ്റവും പ്രധാനം വാക്സിനേഷനാണെന്നും മന്‍മോഹന്‍ സിംഗ് കത്തില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

Content Highlights: Manmohan Singh, Covid Free, Out Of Delhi’s AIIMS