മഞ്ജു വാര്യർ രജനികാന്തിന്റെ നായികയോ?
Film News
മഞ്ജു വാര്യർ രജനികാന്തിന്റെ നായികയോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 2nd October 2023, 8:16 pm

രജനികാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേൽ ഒരുക്കുന്ന പുതിയ ചിത്രത്തിലെ നായികയായി മഞ്ജു വാര്യർ എത്തുന്നു. ലൈക്ക പ്രൊഡക്ഷനാണ് ഇത് ഔദ്യോഗികമായി ഇത് അറിയിച്ചത്.


അവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെയാണ് മഞ്ജു വാര്യറുടെ ചിത്രം പങ്കുവെച്ചത്. മഞ്ജു തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

ഒക്ടോബർ ഒന്നിന് ചിത്രത്തിന് ‘തലൈവർ 170’ എന്ന് താൽക്കാലികമായി തലക്കെട്ട് പുറത്ത് വിട്ടിരുന്നു. നായികമാരായ റിതിക സിങ്ങിനെയും ദുഷാര വിജയൻ്റെയും ചിത്രങ്ങളും ലൈക്ക പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ സംഗീതം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്. ചിത്രത്തിൽ ഫഹദ് ഫാസിൽ എത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.

 

ചിത്രത്തിന്റെ സംവിധായകൻ ടി.ജെ ജ്ഞാനവേൽ, നിർമാതാവ് സുബസ്കരൻ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും ലൈക്ക പങ്കുവെച്ചിരുന്നു. ചിത്രത്തിലെ താര നിരയെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്.


അതേസമയം സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്ന റിപ്പോർട്ടുകളും വന്നിരുന്നു. നെൽസൺ സംവിധാനം ചെയ്ത ജയിലർ വൻ വിജയമാണ് രജനീകാന്തിന് സമ്മാനിച്ചത്. തലൈവർ 170 വൻ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. മഞ്ജു വാര്യറുടെ വരവിനെ മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നുണ്ട്.

Content Highlight: Manju Warrier to star in TJ Gnanavel’s new film starring Rajinikanth