സൂപ്പര്‍ സ്റ്റാറാകാനുള്ള ക്രൈറ്റീരിയ എന്താണെന്ന് എനിക്കറിയില്ല, ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല: മഞ്ജു വാര്യര്‍
Entertainment news
സൂപ്പര്‍ സ്റ്റാറാകാനുള്ള ക്രൈറ്റീരിയ എന്താണെന്ന് എനിക്കറിയില്ല, ഞാന്‍ അതില്‍ വിശ്വസിക്കുന്നില്ല: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th January 2023, 2:18 pm

തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നതിന്റെ ക്രൈറ്റീരിയ എന്താണെന്ന് അറിയില്ലെന്ന് നടി മഞ്ജു വാര്യര്‍. സ്‌നേഹം കൊണ്ടായിരിക്കാം തന്നെ അങ്ങനെ വിളിക്കുന്നതെന്നും നാളെ അതൊക്കെ മാറി വിളിക്കാനും സാധ്യതയുണ്ടെന്നും താരം പറഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം വിളികളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും നല്ല സിനിമകള്‍ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

സിനിമയിലെ  ട്രെന്റ് ഓരോ ദിവസവും മാറി മാറി വരുകയാണെന്നും അതിനനുസരിച്ച് മാറ്റം സംഭവിക്കുന്നുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. അതോടൊപ്പം തന്നെ സൗഹൃദങ്ങളെ കുറിച്ചും മഞ്ജു വാര്യര്‍ പറഞ്ഞു. സൗഹൃദങ്ങള്‍ കഷ്ടപ്പെട്ട് നിലനിര്‍ത്തേണ്ട ഒന്നല്ലെന്നും അതൊക്കെ ഓര്‍ഗാനിക്കായി സംഭവിക്കേണ്ടതാണെന്നും താരം പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇതിനെകുറിച്ച് മഞ്ജു വാര്യര്‍ സംസാരിച്ചത്.

 

‘എന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നതിന്റെ ക്രൈറ്റീരിയ എന്താണെന്ന് പോലും ഞാന്‍ ആലോചിക്കാറില്ല. അതൊക്കെ സ്‌നേഹം കൊണ്ട് വിളിക്കുന്നതാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ന് വിളിക്കുന്നവര്‍ ചിലപ്പോള്‍ നാളെ മാറ്റി വിളിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം വിളികളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. നല്ല സിനിമകള്‍ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. നമ്മുടെ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിന്റെ കാരണം മനസിലാക്കി അടുത്ത തവണ തിരുത്താന്‍ ആഗ്രഹിക്കുന്ന സാധാരണ ആക്ടറാണ് ഞാന്‍.

എന്റെ സിനിമകള്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ പോയി കാണുമോ എന്ന് മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളു. ഓരോ സമയവും  ട്രെന്റുകള്‍ മാറി മാറി വരുകയാണ്. എപ്പോവും നമ്മള്‍ ആ മാറ്റം കണ്ടുകൊണ്ടിരിക്കുകയാണ്.

സൗഹൃദങ്ങളെകുറിച്ച് ചോദിച്ചാല്‍, കഷ്ടപ്പെട്ട് ഹോള്‍ഡ് ചെയ്ത് വെക്കേണ്ട ഒരു കാര്യമൊന്നുമല്ല സൗഹൃദങ്ങള്‍. അതൊക്കെ ഓര്‍ഗാനിക്കായിട്ട് സംഭവിക്കുന്ന കാര്യങ്ങളാണ്. ചില ആളുകളെ ഒരുപാട് കാലം കൂടിയിരുന്ന് കണ്ടാലും ഇന്നലെ കണ്ട് പിരിഞ്ഞ തോന്നല്‍ ഉണ്ടാകാറുണ്ട്. ഒരു സൗഹൃദം നിലനിര്‍ത്തികൊണ്ട് പോവാന്‍ നമ്മള്‍ ഒരുപാട് പരിശ്രമിക്കണമെങ്കില്‍ അത് നല്ലൊരു സൗഹൃദമല്ലെന്നാണ് ഞാന്‍ കരുതുന്നത്,’ മഞ്ജു വാര്യര്‍.

എച്ച്. വിനോദ് സംവിധാനം ചെയ്ത തമിഴ് സിനിമ തുനിവാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. അജിത് കുമാര്‍ നായകനായ സിനിമക്ക് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

content highlight:  manju warrier talks about super star title