എക്കാലത്തും പ്രിയപ്പെട്ട സുഹൃത്തുക്കള്‍; സംയുക്തയ്ക്കും ഗീതു മോഹന്‍ദാസിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍
Entertainment news
എക്കാലത്തും പ്രിയപ്പെട്ട സുഹൃത്തുക്കള്‍; സംയുക്തയ്ക്കും ഗീതു മോഹന്‍ദാസിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th September 2021, 5:33 pm

കൊച്ചി: മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കു വെച്ചിരിക്കുന്നത്.

സിനിമയ്ക്കകത്തും പുറത്തും സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാണ് മൂവരും. ‘എന്തുവന്നാലും എന്നും നിലനില്‍ക്കുന്ന സൗഹൃദം’ എന്നാണ് മഞ്ജു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുന്നേ ഗീതു മോഹന്‍ദാസിന്റെ പിറന്നാളിന് ‘ഐ ആം യുവര്‍ ഗാഥാ ജാം’ എന്ന അടിക്കുറിപ്പോടെയാണ് താരം ഗീതുവിന് ആശംസകള്‍ നേര്‍ന്നത്.

രസകരമായ പല കമന്റുകളുമായി ആരാധകരും ഫോട്ടോയ്ക്ക് താഴെ എത്തുന്നുണ്ട്. ‘ബ്യൂട്ടീസ് ഓഫ് മോളിവുഡ്’, ‘മലയാളത്തിന്റെ സുന്ദരികള്‍’ തുടങ്ങി സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ 23ാം വാര്‍ഷികത്തിന്റെ ആശംസകളും കമന്റുകളായി എത്തുന്നുണ്ട്.

മരക്കാര്‍, മേരി ആവാസ് സുനോ, കയറ്റം തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘കയറ്റ’ത്തിലെ ആദ്യ വീഡിയോ ഗാനം ഈയടുത്ത് പുറത്തിറങ്ങിയിരുന്നു. ഇസ്തക്കോ ഇസ്തക്കോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നതും മഞ്ജുവാണ്.

‘കയറ്റ’ത്തിന് വേണ്ടി ‘അഹ്ര് സംസ’ എന്ന ഒരു പുതിയ ഭാഷ തന്നെ ഉപയോഗിച്ചിട്ടുണ്ട്. ഈയൊരു ഭാഷയിലാണ് പാട്ടിന്റെ വരികളും ഒരുങ്ങിക്കിയിരിക്കുന്നത്. രതീഷ് ഈറ്റില്ലം, ദേവന്‍ നാരായണന്‍, ആസ്താ ഗുപ്ത സനല്‍കുമാര്‍ ശശിധരന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് ഈറ്റില്ലമാണ് ഈണം നല്‍കിയിരിക്കുന്നത്.

നേരത്തെ ജാക്ക് ആന്‍ഡ് ജില്‍’ എന്ന സന്തോഷ് ശിവന്‍ ചിത്രത്തിന് വേണ്ടി മഞ്ജു വാര്യര്‍ പാടിയ ‘കിം കിം കിം’ എന്ന ഗാനവും വലിയ ഹിറ്റായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Manju Warrier shares  picture with Samyuktha and Geethu Mohandas