'ആയിഷയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു'; മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന തന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍
Malayalam Cinema
'ആയിഷയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു'; മലയാളത്തിലും അറബിയിലും പുറത്തിറങ്ങുന്ന തന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച് മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th September 2021, 12:22 pm

43ാം ജന്മദിനത്തില്‍ തന്റെ ആദ്യ ബഹുഭാഷ ചിത്രമായ ആയിഷയുടെ പ്രഖ്യാപനവുമായി നടി മഞ്ജുവാര്യര്‍. ‘ആയിഷയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

‘നിങ്ങളെ ആയിഷയ്ക്ക് പരിചയപ്പെടുത്തുന്നു ! ഒരുപക്ഷേ മലയാളത്തിലെയും അറബിയിലെയും ആദ്യ വാണിജ്യ സിനിമ! അമീര്‍, സക്കറിയ, എന്നിവരുള്‍പ്പെട്ട സൂപ്പര്‍കൂള്‍ ടീമിനൊപ്പമുള്ള ആവേശകരമായ യാത്രയ്ക്കായി കാത്തിരിക്കുന്നു! കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക!’
എന്നാണ് മഞ്ജുവാര്യര്‍ എഴുതിയത്.

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള- അറബിക് ചിത്രമാണ് ‘ആയിഷ’. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ – അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്.

സക്കരിയയും ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മഞ്ജുവാര്യരുടെ ആദ്യ ബഹുഭാഷ ചിത്രമെന്ന് പറഞ്ഞുകൊണ്ടാണ് സക്കരിയ പോസ്റ്റര്‍ പങ്കുവെച്ചത്.

മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സംഗീതം- എം. ജയചന്ദ്രന്‍, സഹ-നിര്‍മ്മാണം- ഷംസുദ്ധീന്‍ എം.ടി., ഹാരിസ് ദേശം, പി.ബി. അനീഷ്, സക്കറിയ വാവാട്.

ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടെച്ച് മൂവി ബോക്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം- മസ്ഹര്‍ ഹംസ, ചമയം- റോണക്‌സ് സേവ്യര്‍, ശബ്ദ സംവിധാനം- ടോണി ബാബു, ഗാനരചന- ബി.കെ. ഹരി നാരയണന്‍, സുഹൈല്‍ കോയ, നിര്‍മ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിര്‍മ്മാണ നിര്‍വ്വഹണം – റിന്നി ദിവാകര്‍, ചീഫ് അസോസിയേറ്റ് ബിനു ജി., സ്റ്റില്‍സ്-രോഹിത് കെ. സുരേഷ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്. 2022 ജനുവരിയിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Manju Warrier’s debut multilingual, cross-cultural movie! Ayisha