ഇന്നും ഞാന്‍ അവാര്‍ഡിന് തുല്യമായി കാണുന്നതാണ് സുജാത ചേച്ചിയുടെ ആ ഫോണ്‍കോള്‍: മഞ്ജരി
Malayalam Cinema
ഇന്നും ഞാന്‍ അവാര്‍ഡിന് തുല്യമായി കാണുന്നതാണ് സുജാത ചേച്ചിയുടെ ആ ഫോണ്‍കോള്‍: മഞ്ജരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st August 2025, 1:05 pm

മലയാളികള്‍ സുപരിചിതയായ ഗായികയാണ് മഞ്ജരി. ഇളയരാജയുടെ കൂടെ നിരവധി സിനിമകളില്‍ പാടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ മഞ്ജരി ആലപിച്ച ‘താമരക്കുരുവിക്ക്’ എന്ന് തുടങ്ങുന്ന ഗാനം അന്നത്തെ സൂപ്പര്‍ഹിറ്റായിരുന്നു. ഇളയരാജ, എംജി രാധാകൃഷ്ണന്‍, കൈതപ്രം വിശ്വനാഥന്‍, വിദ്യാസാഗര്‍, എം. ജയചന്ദ്രന്‍, ഔസേപ്പച്ചന്‍, മോഹന്‍ സിത്താര, രവീന്ദ്രന്‍ മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പം മഞ്ജരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഞ്ജരിക്ക് സംസ്ഥാന അവാര്‍ഡ് നേടി കൊടുത്ത പാട്ടായിരുന്നു 2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന സിനിമയിലെ ‘മുകിലിന്‍ മകളേ’എന്ന ഗാനം. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ആ ഗാനത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മഞ്ജരി.

‘മുകിലിന്‍ മകളേ പാടി കഴിഞ്ഞിട്ട് എനിക്ക് കിട്ടിയ കോപ്ലിമെന്റ്‌സില്‍ ഞാനൊരു അവാര്‍ഡിന് തുല്യമായി കാണുന്നത് സുജാത ചേച്ചി എന്നെ ഫോണ്‍ ചെയ്യുന്നതാണ്. എനിക്ക് വരുന്ന ആദ്യത്തെ ഫോണ്‍ കോള്‍ സുജാത ചേച്ചിയുടേതാണ്. എനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍. ‘ മോളേ ഞാന്‍ പാട്ട് കേട്ടു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വോയ്‌സ് ക്വാളിറ്റി, പാടിയ രീതിയൊക്കെ സൂപ്പറായിട്ടുണ്ട്’ എന്നാണ് സുജാത ചേച്ചി പറഞ്ഞത്,’മഞ്ജരി പറയുന്നു.

സുജാതയെ പോലെയുള്ള ഒരു ലെജന്‍ഡ് തന്നെ വിളിച്ചിട്ട് അഭിനന്ദനം പറയുമ്പോള്‍ തനിക്ക് കിട്ടിയ സന്തോഷം ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റില്ലെന്നും ഇന്നും താന്‍ അത് ഓര്‍ക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. പുതിയതലമുറയിലുള്ള ഒരു കുട്ടി പാടി സ്റ്റേറ്റ് അവാര്‍ഡ് കിട്ടുമ്പോള്‍ അവരെ വിളിച്ച് അഭിനന്ദനം അറിയക്കാന്‍ കാണിക്കുന്ന ആ മനസിന് സുജാതയോട് ഒരുപാട് നന്ദിയുണ്ടെന്നും മഞ്ജരി കൂട്ടിച്ചേര്‍ത്തു.

Content Highlight: Manjari talks about the compliment she received from Sujatha for the song Mukilin Makale