മലയാള സിനിമാ ചരിത്രത്തില്‍ തന്നെ മോഹന്‍ലാലിനെ പോലെ ബോക്‌സ് ഓഫീസ് പവറുള്ള നടന്‍ മറ്റൊരാളുണ്ടായിട്ടില്ല. താരത്തിന് ശേഷം ഇനി അങ്ങനെയൊരാള്‍ പിറവിയെടുക്കുമോ എന്ന കാര്യത്തിലും പലര്‍ക്കും സംശയമാണ്. മോളിവുഡ് പോലെ വളരെ ചെറിയ ഇന്‍ഡസ്ടിയില്‍ ശതകോടികളുടെ ബിസിനസാണ് ‘L’ എന്ന ഒറ്റ ബ്രാന്‍ഡ് തന്റെ സിനിമകള്‍ കൊണ്ട് ഉണ്ടാക്കി എടുക്കാറുള്ളത്.
ശരാശരി അഭിപ്രായം മാത്രം ലഭിച്ചിട്ടും അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 3 ആഗോളതലത്തില്‍ 240 കോടിയിലധികം നേടിയാണ് തിയേറ്റര്‍ വിട്ടത്. പുതുതലമുറയിലെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കൊപ്പം തുടരും എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ എത്തിയപ്പോഴും റെക്കോര്‍ഡ് കളക്ഷനായിരുന്നു മലയാളം സാക്ഷ്യം വഹിച്ചത്. ഇതിന് പിന്നാലെ താരം പുതിയ കാലത്തെ സംവിധായകര്‍ക്കൊപ്പം കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യണമെന്ന ആവശ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന നെടുങ്കണ്ടം മിറാക്കിള്‍ എന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പുറത്തുവന്നത്. വലിയ ആവേശത്തോടെയായിരുന്നു ആരാധകര്‍ പ്രൊജക്ടിനെ വരവേറ്റത്.
ഇത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു പ്രൊജക്ടാണ് മോഹന്‍ലാലിനെ നായകനാക്കി കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രം. മണിയന്‍ പിള്ള രാജു നിര്‍മിക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളുമായി എത്തിയരിക്കുകയാണ് താരം. മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘മോഹന്‍ലാലിനെ വെച്ചുള്ള ഒരു പടത്തിന്റൈ പരിപാടിയിലാണ് ഇപ്പോള്‍. അദ്ദേഹത്തെ വെച്ച് ഛോട്ടാ മുംബൈ പോലെ ഒരു തിയേറ്റര്‍ എക്‌സ്പീരിയന്‍സുള്ള പടമാണ് എന്റെ മനസിലുള്ളത്. മോഹന്‍ലാല്‍ എന്ന ആക്ടറില്‍ ഒളിഞ്ഞുകിടക്കുന്ന ഒരുപാട് സംഭവങ്ങള്‍ ഉണ്ടല്ലോ, അയാളുടെ കുട്ടിത്തം, ആയാളുടെ ഹ്യൂമര്‍, ഡാന്‍സ്, പാട്ട് ഇതെല്ലാം ഉപയോഗിക്കണം.
ഛോട്ടാ മുംബൈ. Photo: Filimibeat
ടിക്കിടാക്കയുടെ എഴുത്തുകാരനായ നിയോഗ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അത് കുറച്ച് വലിയ പടമാണ്. അതിന്റെ പണിയിലാണ് ഇപ്പോഴും ഉള്ളത്. കൃഷാന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിന്റെ പരിപാടിയാലാണ്. ഒരു മാസ് പടമേ ഞാന്‍ എടുക്കുന്നുള്ളൂ,’ മണിയന്‍ പിള്ള രാജു പറഞ്ഞു.
Content Highlight: Maniyan Pilla raju talks about his new movie with Mohanlal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.