എഡിറ്റര്‍
എഡിറ്റര്‍
ഈ ജീവിതം ആസ്വദിക്കുന്നു: മനീഷ കൊയ്‌രാള
എഡിറ്റര്‍
Saturday 19th January 2013 11:56am

ഞാന്‍ ന്യൂയോര്‍ക്കിനെ സ്‌നേഹിക്കുന്നു. ഇവിടുത്തെ ജീവിതത്തേയും.. പറയുന്നത് മറ്റാരുമല്ല, ഒരു നാള്‍ ബോളിവുഡിന്റെ നായികയായി തിളങ്ങിയ മനീഷ കൊയ്‌രാളയാണ്.

Ads By Google

ഒവേറിയന്‍ കാന്‍സര്‍ ബാധയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുകയാണെങ്കിലും അതില്‍ വിഷമിച്ചിരിക്കാന്‍ മനീഷ തയ്യാറല്ല. തന്റെ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവിടുകയാണ് മനീഷ ഇപ്പോള്‍.

ന്യൂയോര്‍ക്കിനെ ഞാന്‍ ഇപ്പോള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഇവിടുത്തെ ആളുകളേയും. ഇവിടെ എനിയ്‌ക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. അവര്‍ക്കൊപ്പം പുറത്ത് പോകാറുണ്ട്.

ആവശ്യത്തിന് വിശ്രമം എടുക്കുകയും ജിമ്മില്‍ പോകുകയും ചെയ്യുന്നുണ്ട്. എനിയ്‌ക്കൊപ്പം അച്ഛനും അമ്മയും സഹോദരനും ഉണ്ട്. പിന്നെ എന്നെ സ്‌നേഹിക്കുന്ന നിരവധി പേര്‍ വേറെയും ഉണ്ട്.- മനീഷ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു

ജീവിതത്തില്‍ സംഭവിക്കുന്ന പല മുഹൂര്‍ത്തങ്ങളും തികച്ചും അപ്രതീക്ഷിതമായിരിക്കുമെന്നും എങ്കിലും അതിനെയെല്ലാം സധൈര്യം നേരിടാനുള്ള കരുത്ത് ഇപ്പോള്‍ തനിയ്ക്കുണ്ടെന്നും താരം പറയുന്നു

2010ല്‍ ബിസിനസുകാരനായ സാമ്രാട്ട് ദലാലിനെ വിവാഹം ചെയ്ത മനീഷ രണ്ട് വര്‍ഷത്തോടെ ആ ബന്ധം അവസാനിപ്പിച്ചു. ബോംബെ, ഇന്ത്യന്‍, മുതല്‍വന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് മനീഷ സിനിമാ പ്രേമികളുടെ മനസ്സില്‍ കയറിപ്പറ്റിയത്. ഗ്രീക്ക് നാടകത്തെ ആധാരമാക്കി ശ്യാമപ്രസാദ് ഒരുക്കിയ ‘എലക്ട്ര’ എന്ന മലയാള ചിത്രത്തിലും അവര്‍ മികച്ച വേഷം ചെയ്തു.

നേപ്പാള്‍ സ്വദേശിയായ മനീഷ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് പ്രശസ്തയാകുന്നത്. ഒവേറിയന്‍ കാന്‍സര്‍ ബാധിച്ച മനീഷ ആദ്യഘട്ട കീമോ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തന്റെ രോഗവിവരം മനീഷ തന്നെയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

Advertisement