മാണിക്യ മലരായ പൂവിയുടെ രചയിതാവിന്റെ ഏറ്റവും പുതിയ ഗാനം
Pravasi
മാണിക്യ മലരായ പൂവിയുടെ രചയിതാവിന്റെ ഏറ്റവും പുതിയ ഗാനം
എന്‍ ആര്‍ ഐ ഡെസ്ക്
Thursday, 17th May 2018, 3:59 pm

എല്ലാവര്‍ക്കും പരിശുദ്ധ റമസാന്‍ ആശംസകള്‍

റമസാന്‍ സംബന്ധമായി ഞാന്‍ എഴുതിയ ഒരു ഗാനം ഇവിടെ കൊടുക്കുന്നു..

” മാണിക്യ മലരായ പൂവി”
എന്ന ഇശലില്‍ ഈ ഗാനം
പാടാവുന്നതാണ്.
—————————————

പാവന റമസാന്‍ പിറന്നു
പാരിതില്‍ ശോഭ പരന്നു
പുണ്യമേറെ പെയ്തിടുന്ന
നാളുകള്‍ വന്നു…
നാളുകള്‍ വന്നു…

(പാവന)

ഏകനാം റബ്ബോടിരന്നു
ഏവരും മനം തുറന്നു
തൗബ ചെയ്യും നന്മയേറും
നാളുകള്‍ വന്നു…
നാളുകള്‍ വന്നു..

എങ്ങുമെ സ്തുതി മൊഴികള്‍
എവിടെയും പ്രകീര്‍ത്തനങ്ങള്‍
ആത്മഹര്‍ഷം നല്‍കിടുന്ന
നാളുകള്‍ വന്നു..
നാളുകള്‍ വന്നു..

(പാവന)

ആയിരം മാസം കണക്കെ
മേന്മയേറും രാവ് കൊണ്ട്
ആദിയായോന്‍
കനിവ് നല്‍കും
നാളുകള്‍ വന്നു.. നാളുകള്‍ വന്നു.

സ്വര്‍ഗ കവാടം തുറക്കും
സജ്ജനങ്ങള്‍ ആദരിക്കും
സല്‍ ഗുണസന്ദേശമേകും
നാളുകള്‍ വന്നു…
നാളുകള്‍ വന്നു…

( പാവന റമസാന്‍ )

മന്നവന്‍ അനുഗ്രഹങ്ങള്‍
ഏകിടും പ്രതിഫലങ്ങള്‍
പാപ മോക്ഷം നല്‍കിടുന്ന
നാളുകള്‍ വന്നു…
നാളുകള്‍ വന്നു…

നാഥനില്‍ ശുക്‌റ് പറഞ്ഞു
രാപകല്‍ ദുആ ഇരന്നു
ത്യാഗമേറും നോമ്പ് നോല്‍ക്കും
നാളുകള്‍ വന്നു…
നാളുകള്‍ വന്നു…

( പാവന റമസാന്‍ )

പി.എം.എ.ജബ്ബാര്‍
കരൂപ്പടന്ന