പാലായിലെ വിജയത്തിന് പിന്നാലെ മുംബൈയിലെത്തി എന്‍.സി.പി നേതാക്കളെ കണ്ട് മാണി സി. കാപ്പന്‍
national news
പാലായിലെ വിജയത്തിന് പിന്നാലെ മുംബൈയിലെത്തി എന്‍.സി.പി നേതാക്കളെ കണ്ട് മാണി സി. കാപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 7:23 pm

മുംബൈ: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മുതിര്‍ന്ന എന്‍.സി.പി നേതാക്കളെ സന്ദര്‍ശിച്ച് പാലാ നിയുക്ത എം.എല്‍.എ മാണി സി. കാപ്പന്‍. മുംബൈയിലെത്തി മുതിര്‍ന്ന നേതാക്കളായ സുപ്രിയ സുലേയെയും ഭൂപേഷ് ബാബുവിനെയുമാണ് മാണി സി. കാപ്പന്‍ സന്ദര്‍ശിച്ചത്.

മാണി സി. കാപ്പനുമൊത്തുള്ള ചിത്രം എന്‍.സി.പി നേതാവ് സുപ്രിയ സുലേയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

‘യു.ഡി.എഫ് എം.എല്‍.എ മാണി സി. കാപ്പനും ഭൂപേഷ് ബാബുവിനുമൊപ്പം നവി മുംബൈയില്‍. അഭിനന്ദനങ്ങള്‍, ആശംസകള്‍,’ എന്നാണ് സുപ്രിയ ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്തത്.

പാലാ സീറ്റ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് മാണി സി. കാപ്പന്‍ എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫിലെത്തുന്നത്. തുടര്‍ന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്ന പാര്‍ട്ടിയും രൂപീകരിച്ചു.

ഇത്തവണ യു.ഡി.എഫ് ടിക്കറ്റിലാണ് മാണി സി. കാപ്പന്‍ പാലായില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.

കേരള കോണ്‍ഗ്രസ് എം. അധ്യക്ഷന്‍ ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയാണ് മാണി സി. കാപ്പന്‍ വിജയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mani C Kappan meets NCP leaders at Mumbai