എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകള്‍ക്കെതിരായ അക്രമം വര്‍ദ്ധിക്കാനുള്ള കാരണം സിനിമകള്‍: മനേകാഗാന്ധി
എഡിറ്റര്‍
Saturday 8th April 2017 2:17pm

പനാജി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായി അക്രമം വര്‍ദ്ധിക്കാനുള്ള കാരണം സിനിമകളാണെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി. സിനിമകളില്‍ സ്ത്രീകളെ ശക്തരായും മാന്യമായും ചിത്രീകരിക്കണമെന്നും മനേകാഗാന്ധി ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്ക് എതിരായി അതിക്രമങ്ങള്‍ക്ക് നടത്താന്‍ പുരുഷന്മാര്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്നത് സിനിമകളില്‍ നിന്നാണ്. സ്ത്രീകളുടെ അടുത്ത് എന്തും നടക്കുമെന്ന തോന്നലുകളാണ് അവര്‍ക്ക് സിനിമകളിലൂടെ ലഭിക്കുന്നത്.

നമ്മള്‍ സിനിമകള്‍ നോക്കിയാല്‍ മനസിലാകുന്ന സംഗതിയാണ് അത്. ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നുക. എങ്ങനെയെങ്കിലും അവളുടെ പിറകെ നടന്നും ശല്യം ചെയ്തും അവളെ സ്വന്തമാക്കാന്‍ ശ്രമിക്കുക.


Dont Miss മുഖ്യമന്ത്രി കുപ്പായത്തേക്കാള്‍ പിണറായിക്ക് ചേരുക ഡി.ജി.പിയുടെ കാക്കിയും തൊപ്പിയും: എം.എം ഹസ്സന്‍ 


സിനിമയില്‍ നായകന്‍മാര്‍ നായികയുടെ പിന്നാലെ നടക്കും അവളെ ശല്യം ചെയ്യും ചീത്തവിളിക്കും അനുവാദമില്ലാതെ അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെല്ലാം ശേഷം അവള്‍ വീണ്ടും അവനെ തന്നെ പ്രണയിക്കും. ഇതാണ് മിക്ക സിനിമകളും നല്‍കുന്ന സന്ദേശം. ബോളിവുഡിലായാലും മറ്റ് ഭാഷകളിലായും ഇത് തന്നെയാണ് സ്ഥിതി. മിക്ക സിനിമയും തുടങ്ങുന്നത് തന്നെ സ്ത്രീകളെ ശല്യപ്പെടുത്തലുമായിട്ടായിരിക്കും. ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകളാണ് ആണ്‍കുട്ടികളെ വഴിതെറ്റിക്കുന്നതെന്നും മേനക ഗാന്ധി പറഞ്ഞു.

പുരുഷന്റെ കഴിവുകേടും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കാരണമാവുന്നു എന്നും മനേകാഗാന്ധി ചൂണ്ടിക്കാട്ടി. ജീവിതത്തിലും, ജോലി സ്ഥലത്തും വിജയിക്കാത്ത പുരുഷന്മാര്‍ തങ്ങളുടെ നിരാശ സ്ത്രീകളെ ഉപദ്രവിച്ചുകൊണ്ടുതീര്‍ക്കുമെന്നും മനേകാഗാന്ധി പറഞ്ഞു. ഗോവ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മനേക.

Advertisement