എഡിറ്റര്‍
എഡിറ്റര്‍
ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്ററിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്
എഡിറ്റര്‍
Wednesday 6th March 2013 12:16am

മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്ററിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ വെച്ച്  നടന്ന മത്സരത്തില്‍ ടീമിനെ മുട്ടുകുത്തിക്കാന്‍ റയല്‍ മാഡ്രിഡിന് കഴിഞ്ഞു.

Ads By Google

ആവേശ ജനകമായിരുന്നു റയല്‍ മാഡ്രിഡിന്റെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലേക്കുള്ള പ്രവേശനം. രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ 2-1 നാണ് മാഞ്ചസ്റ്ററിനെ റയല്‍ മുട്ടുകുത്തിച്ചത്.

റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ നടന്ന ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ സമനിലയില്‍ കലാശിച്ചിരുന്നു. ഇരുമത്സരങ്ങളിലുമായി 2-3 ഗോള്‍ ശരാശരിയിലാണ് റയല്‍ ക്വാര്‍ട്ടറിലേക്ക് ഇടംനേടിയിരിക്കുന്നത്.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാഞ്ചസ്റ്ററാണ് ആദ്യം ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ മുന്നേറ്റനിരയുടെ നീക്കം സെര്‍ജിയോ റമോസിന്റെ കാലില്‍ തട്ടി ഗോളാകുകയായിരുന്നു. നാല്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു ഇത്.

എന്നാല്‍ അറുപത്തിയാറാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ലൂക്കാ മോഡ്രിക്കിലൂടെ റയല്‍ സമനില പിടിച്ചു. ഇതിന് ശേഷമായിരുന്നു മാഞ്ചസ്റ്ററിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ ടീം വിജയത്തിലെത്തിയത്.

Advertisement