പ്രീമിയര്‍ ലീഗില്‍ മറ്റൊരു സമനില കൂടി വഴങ്ങി ഇംഗ്ലീഷ് അതികായരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബോണ്‍മൗത്തിനോടാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ഇരു ടീമുകളും നാല് വീതം ഗോളുകളാണ് അടിച്ചത്.
പ്രീമിയര്‍ ലീഗില്‍ മറ്റൊരു സമനില കൂടി വഴങ്ങി ഇംഗ്ലീഷ് അതികായരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബോണ്‍മൗത്തിനോടാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. ഇരു ടീമുകളും നാല് വീതം ഗോളുകളാണ് അടിച്ചത്.
മത്സരത്തില്‍ ആദ്യം മുന്നിട്ട് നിന്നത് ശേഷമാണ് യുണൈറ്റഡ് ബോണ്‍മൗത്തിനോട് ഗോള്‍ വഴങ്ങിയത്. രണ്ടാം പകുതിയില്‍ പിന്നിലായെങ്കിലും രണ്ട് ഗോളുകള്‍ അടിച്ച് മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍, മത്സരം തീരാന്‍ ആറ് മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബോണ്‍മൗത്ത് യുണൈറ്റഡിന് ഒപ്പമെത്തി. അതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ നിന്നുമുള്ള ഒരു രംഗം. Photo: ELDia/x.com
ഹോം ഗ്രൗണ്ടില്‍ മറ്റൊരു മത്സരം കൂടി സമനിലയില്‍ അവസാനിച്ചതോടെ പ്രീമിയർ ലീഗിൽ തങ്ങളുടെ ഒരു അപരാജിത കുതിപ്പ് തുടരാന്‍ ദി റെഡ് ഡെവിള്‍സിന് സാധിച്ചു. ഒന്നാം പകുതിയില്‍ ലീഡ് നേടിയ ഹോം മത്സരങ്ങളില്‍ ഒരിക്കല്‍ പോലും തോറ്റിട്ടില്ല എന്ന റെക്കോഡാണ് ഈ മത്സരത്തിലും ടീമിന് നിലനിര്‍ത്താനായത്.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ 328 മത്സരങ്ങളിലാണ് ഒന്നാം പകുതി ലീഡുമായി യുണൈറ്റഡ് കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളില്‍ 302 എണ്ണത്തില്‍ വിജയമായിരുന്നു ഫലം. ബാക്കി 26 മത്സരങ്ങളില്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
അതേസമയം, മത്സരത്തില്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത് യൂണൈറ്റഡാണ്. 13ാം മിനിട്ടില്‍ അമദ് ഡിയല്ലോയാണ് ടീമിന്റെ ഗോള്‍ സ്‌കോറര്‍. ഈ ലീഡില്‍ തന്നെ ഏറെ മുന്നോട്ട് പോയ മത്സരം എന്നാല്‍ 40ാം മിനിട്ടില്‍ സമനിലയിലെത്തി. അന്റോയിന്‍ സെമെനിയോയാണ് ബോൺമൗത്തിനായി ഗോള്‍ നേടിയത്.

അമദ് ഡിയല്ലോ. Photo: Manchester United/x.com
എന്നാല്‍, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ യുണൈറ്റഡ് വീണ്ടും ലീഡ് നേടി. കാസെമിറോയാണ് ഇത്തവണത്തെ ഗോള്‍ സ്‌കോറര്‍.
രണ്ടാം പകുതിയില്‍ തുടക്കത്തിലേ ബോണ്‍മൗത്ത് രണ്ട് ഗോള്‍ അടിച്ച് മുന്നിലെത്തി. 46, 52 എന്നീ മിനിട്ടുകളിലായിരുന്നു ടീമിന്റെ ഗോള്‍ നേട്ടം. യഥാക്രമം ഇവാനില്‍സണ്‍, മാര്‍ക്കസ് ടാവെനിയര്‍ എന്നിവരാണ് പന്ത് വലയിലെത്തിച്ചത്.
ഏറെ വൈകാതെ യുണൈറ്റഡും രണ്ട് ഗോളടിച്ച് ലീഡ് വീണ്ടെടുത്തു. 77ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസും 79ാം മിനിട്ടില്‍ മാത്യുസ് കുന്‍ഹയുമാണ് ടീമിനായി എതിരാളികളുടെ വല കുലുക്കിയത്.

ബോൺമൗത്ത് താരങ്ങൾ. Photo: AFCBournmouth/x.com
എന്നാല്‍, ഈ സന്തോഷത്തിന് ഏറെ നേരത്തിന്റെ ആയുസുണ്ടായിരുന്നില്ല. 84ാം മിനിട്ടില്‍ ഏലി ജൂനിയര്‍ ക്രൗപി മറ്റൊരു ഗോള്‍ നേടി ബോണ്‍മൗത്തിനെ യുണൈറ്റഡിന് ഒപ്പമെത്തിച്ചു. അതോടെ ഇരുടീമുകളും 4 – 4 എന്ന നിലയില്‍ സമനില പാലിച്ചു. ഇതേ സ്‌കോറില്‍ തന്നെ മത്സരം അവസാനിക്കുകയും ചെയ്തു.
Content Highlight: Manchester United is unbeaten in 328 Premier League matches when leading at halftime at home