ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ റയല്‍ മാന്‍ഡ്രഡിനെ തകര്‍ത്ത് മിന്നും വിജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഈസ്റ്റഡിയോ ബെര്‍ണാബ്യു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാന്‍ഡ്രിഡ് വിജയം സ്വന്തമാക്കിയത്.
മത്സരത്തിലെ 35ാം മിനിട്ടില്‍ നിക്കോ ഒറെയ്‌ലിയും 43ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ എര്‍ലിങ് ഹാലന്‍ഡുമാണ് മാഞ്ചസ്റ്ററിന് വേണ്ടി ഗോള്‍ നേടിയത്. അതേസമയം റയലിന് വേണ്ടി റോഡ്രിഗോയ്ക്ക് മാത്രമാണ് ഗോള്‍ സ്വന്തമാക്കാന്‍ സാധിച്ചത്.
ഈ വിജയത്തോടെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും മാഞ്ചസ്റ്ററിന് സാധിച്ചിരിക്കുകയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വിയും സമനിലയും സ്വന്തമാക്കിയാണ് സിറ്റി മുന്നേറുന്നത്. 13 പോയിന്റാണ് സിറ്റിക്കുള്ളത്.
അതേസമയം ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് തോല്‍വിയുമടക്കം 12 പോയിന്റാണ് റയലിനുള്ളത്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ളത് ആഴ്‌സണലാണ് ആറ് മത്സരങ്ങളില്‍ ആറും വിജയിച്ചാണ് ടീം തങ്ങളുടെ ഡോമിനേഷന്‍ തുടരുന്നത്. 18 പോയിന്റാണ് ടീമിനുള്ളത്.
അതേസമയം മത്സരത്തില്‍ ഇരു ടീമുകളും തുല്യ ശക്തരായാണ് കളത്തില്‍ നിറഞ്ഞാടിയത്. റയല്‍ 17 ഷോട്ടുകള്‍ ഉന്നംവെച്ചെങ്കിലും മഞ്ചാസ്റ്ററിന്റെ പോസ്റ്റിലേക്ക് ഒരു ഗോള്‍ മാത്രമാണ് എത്തിക്കാന്‍ സാധിച്ചത്.
അതേസമയം 11 ഷോട്ടുകളില്‍ നിന്നും രണ്ട് ഗോള്‍ സ്വന്തമാക്കാന്‍ സിറ്റിക്ക് സാധിച്ചു. ബോള്‍ കൈവശം വെക്കുന്നതിലും പാസ് നല്‍കുന്നതിലും മാഞ്ചസ്റ്റര്‍ ഒരുപിടി മുന്നിലായിരുന്നു. അതേസമയം 18 ഫൗളുകളാണ് മാഞ്ചസ്റ്ററിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. 13 ഫൗളുകളാണ് റയലിന്റെ അക്കൗണ്ടിലുള്ളത്.